IndiaLatest

തന്നെ വിലക്കിയ കാരണം ഇപ്പോഴും മനസ്സിലായിട്ടില്ല: മുഹമ്മദ് അസറുദ്ദീൻ

“Manju”

സംഭവിച്ച കാര്യങ്ങളിൽ ആരേയും പഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ഇപ്പോഴും വിലക്കിന്റെ കാരണമെന്താണെന്ന് അറിയില്ലെന്നും അസറുദ്ദീൻ.

ഒത്തുകളി വിവാദത്തെ തുടർന്നാണ് അസറുദ്ദീന് 2000 ൽ ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്.

വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 2012 ൽ ആന്ധ്രപ്രദേശ് ഹൈക്കോടതി വിലക്ക് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നു. ക്രിക്കറ്റ് പാകിസ്ഥാൻ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് അസറുദ്ദീൻ കരിയറിലെ ഇരുണ്ട കാലത്തെ കുറിച്ച് മനസ്സു തുറന്നത്.

സംഭവിച്ച കാര്യങ്ങളിൽ ആരേയും പഴിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ഇപ്പോഴും വിലക്കിന്റെ കാരണമെന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു.

എങ്കിലും വിലക്കിനെതിരെ പോരാടാൻ തീരുമാനിക്കുകയായിരുന്നു. പന്ത്രണ്ട് വർഷത്തിനു ശേഷം തെറ്റുകാരനല്ലെന്ന് കണ്ടെത്തിയതിൽ സന്തോഷമുണ്ട്”- അസറുദ്ദീൻ പറയുന്നു.

99 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 612 റൺസും 334 ഏകദിനങ്ങളിൽ 9372 റൺസുമാണ് അസറുദ്ദീൻ നേടിയത്. തുടരെയുള്ള മൂന്ന് സെഞ്ച്വറികൾ നേടിക്കൊണ്ടായിരുന്നു പതിനഞ്ചു വർഷം നീണ്ട അന്താരാഷ്ട്ര കരിയർ ആരംഭിച്ചത്.

വിലക്കിനെതിരെ പന്ത്രണ്ട് വർഷത്തോളം നിയമപോരാട്ടം നടത്തിയ അസറുദ്ദീൻ ഒടുവിൽ ബിസിസിഐക്കെതിരെ വിജയം നേടുകയായിരുന്നു. പിന്നീട് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അസറുദ്ദീൻ ബിസിസിഐയുടെ വാർഷകിക ജനറൽ ബോഡിയിൽ പങ്കെടുക്കുകയും ചെയ്തു. ഇത് ഏറെ ആത്മസംതൃപ്തി നൽകിയ കാര്യമാണെന്ന് അദ്ദേഹം പറയുന്നു.

Related Articles

Back to top button