IndiaKeralaLatest

കാർട്ടൂണിസ്റ്റ് ശങ്കറുടെ (കെ.ശങ്കരപ്പിള്ള ) 118 മത് ജന്മദിനം ഇന്ന്.

“Manju”

പ്രത്യേക ലേഖകന്‍

ഇന്ത്യയിൽ രാഷ്ടീയ കാർട്ടൂണിന്റെ പിതാവാണ് ശങ്കർ. 1948 ൽ സ്ഥാപിക്കപ്പെട്ട ‘ ശങ്കേഴ്സ് വീക്കിലി’ ആയിരുന്നു അദ്ദേഹത്തിന്റെ കാർട്ടൂൺ പ്ളാറ്റ്ഫോം

അതിനിശിതമായ വിമർശന ശരങ്ങളായിരുന്നു നെഹ്റുവിന്റെ കാലഘട്ടത്തിൽ ശങ്കർ തൊടുത്തു വിട്ടിരുന്നത്.
ഭരണരംഗത്തെ തെറ്റു കുറ്റങ്ങളും , പോരായ്മകളും തിരുത്തി മുന്നോട്ടു പോകാനുള്ള ഒരു കറക്ടീവ് ഫോഴ്സ് ആയിരുന്നു ഈ കാർട്ടൂണുകൾ.

1975 ൽ അടിയന്തിരാവസ്ഥ
യുടെ കരാള ദംഷ്ട്രകൾ ഇന്ത്യൻ ജനതയിൽ ആഴ്ന്നിറങ്ങിയപ്പോൾ ശങ്കേഴ്സ് വീക്കിലി അദ്ദേഹം അടച്ചു പൂട്ടി. കാർട്ടൂണിസ്റ്റ് അബു, കുട്ടി , രംഗ ഇവരെല്ലാം ശങ്കറുടെ സൃഷ്ടികളാണ്. ഇന്ന് ഈ കല ഏതാണ്ട് അന്യം നിന്നുപോയിരിക്കുന്നു.

പദ്മശ്രീ ,പദ്മഭൂഷൺ , പദ്മവിഭൂഷൺ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. 1957 ൽ സ്ഥാപിക്കപ്പെട്ട ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് , 1965 ലെ ചിൽഡ്രൻസ് മ്യൂസിയം ഇവ ഇന്നും ശങ്കറിലൂടെ ജീവിക്കുന്നു . 1989 ഡിസംബർ 29 ന് അന്തരിച്ചു.

Related Articles

Back to top button