IndiaInternationalKeralaLatest

അയര്‍ലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം

“Manju”

ശ്രീജ.എസ്

ഒന്നാം ഏകദിന ക്രിക്കറ്റില്‍ അയര്‍ലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. അ​യ​ര്‍​ല​ന്‍​ഡി​നെ ആ​റു വി​ക്ക​റ്റി​ന് തോ​ല്‍​പ്പി​ച്ചു. അ​യ​ര്‍​ല​ന്‍​ഡ് ഉ​യ​ര്‍​ത്തി​യ 172 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇം​ഗ്ല​ണ്ട് 27.5 ഓ​വ​റി​ല്‍‌ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ മ​റി​ക​ട​ന്നു. അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഡേ​വി​ഡ് വി​ല്ലയാ​ണ് ക​ളി​യി​ലെ കേ​മ​ന്‍.

ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​യ​ര്‍​ല​ന്‍​ഡ് 44.4 ഓ​വ​റി​ല്‍ 172ന് ​എ​ല്ലാ​വ​രും പു​റ​ത്താ​യി. 59 റ​ണ്‍​സെ​ടു​ത്ത കു​ര്‍​ട്ടി​സ് കാം​ഫെ​റാ​ണ് ടോ​പ് സ്കോ​റ​ര്‍‌. ആ​ന്‍​ഡി മ​ക്ബ്രി​ന്‍(40), ഗാ​രെ​ത് ഡെ​ലാ​നി(22), കെ​വി​ന്‍ ഒ​ബ്രി​യ​ന്‍(22), ക്രെ​യ്ഗ് യം​ഗ്(11) എ​ന്നി​വ​രൊ​ഴി​കെ മ​റ്റാ​രും ര​ണ്ട​ക്കം ക​ണ്ടി​ല്ല. 8.4 ഓ​വ​റി​ല്‍ 30 റ​ണ്‍​സ് വി​ട്ടു​കൊ​ടു​ത്താ​ണ് വി​ല്ലി അ​ഞ്ച് വി​ക്ക​റ്റ് നേ​ടി​യ​ത്. സാ​ഖി​ബ് മ​ഹ്മൂ​ദ് ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. മറുപടി ബാറ്റിംഗില്‍ ജാസണ്‍ റോയ്(24), ജോണി ബെയര്‍സ്‌റ്റോ(2), ജെയിംസ് വിന്‍സ്(25), ടോം ബാന്‍ടന്‍(11) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ പുറത്തായത്.

Related Articles

Back to top button