KeralaLatestThiruvananthapuram

നടന്‍ അക്ഷയ്‌യുടെ നായയെ കാണാനില്ല; കണ്ടെത്തുന്നവര്‍ക്ക് 20000 രൂപ പ്രതിഫലം

“Manju”

സിന്ധുമോള്‍ ആര്‍

തന്റെ വളര്‍ത്തുനായ വീരനെ കാണാനില്ലെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും നടന്‍ അക്ഷയ് രാധാകൃഷ്ണന്‍. ഇന്നലെ മുതലാണ് വീരനെ കാണാതായതെന്ന് അക്ഷയ് പറയുന്നു. വീരന്റെ അടയാളങ്ങള്‍ വച്ച്‌ തയാറാക്കിയ പോസ്റ്ററും അക്ഷയ് പങ്കുവച്ചിട്ടുണ്ട്. വീരനെ കണ്ടെത്തുന്നവര്‍ക്ക് 20000 രൂപ പ്രതിഫലം അക്ഷയ് പ്രഖ്യാപിച്ചു. അക്ഷയ്‌യുടെ സന്തതസഹചാരിയാണ് വീരന്‍. വീരനൊപ്പം അക്ഷയ് ഒരു പരിപാടിക്ക് സ്റ്റേജില്‍ കയറിയത് വാര്‍ത്തയായിരുന്നു. ’18-ാം പടി’യില്‍ അയ്യപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച്‌ ശ്രദ്ധേയനായ നടനാണ് അക്ഷയ്.

ഇന്നലെ മുതല്‍ കാണ്‍മാനില്ല. സ്ഥലം ആലുവ , ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് . എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കുക’.- വീരന്റെ ചിത്രത്തിനൊപ്പം അക്ഷയ് കുറിച്ചു.

Related Articles

Back to top button