IndiaKeralaLatest

ലൈഫ് മിഷൻ പാർപ്പിട പദ്ധതി :ആഗസ്റ്റ്‌ 14 വരെ അപേക്ഷിക്കാം

“Manju”

ബിന്ദുലാൽ തൃശൂർ

ലൈഫ് മിഷൻ പാർപ്പിട പദ്ധതി വഴി ഭവനം ലഭിക്കുന്നതിന് സർക്കാർ നിബന്ധനകൾക്ക് വിധേയമായി ആഗസ്റ്റ് ഒന്ന് മുതൽ 14 വരെ ഓൺലൈൻ വഴി അപേക്ഷിക്കുന്നതിന് അവസരമുണ്ടെന്ന് ജില്ലാകളക്ടർ എസ്.ഷാനവാസ് അറിയിച്ചു.

2017ൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ തയ്യാറാക്കിയ ഗുണഭോക്തൃപട്ടികയിൽ വിവിധ കാരണങ്ങളാൽ ഉൾപ്പെടാതെ പോയ ഗുണഭോക്താക്കൾക്കാണ് ഇപ്പോൾ അപേക്ഷിക്കാൻ അവസരം. സ്വന്തമായി ഭൂമിയുണ്ടെങ്കിലും ഭവനം നിർമ്മിക്കാൻ സാമ്പത്തികശേഷിയില്ലാത്തവർക്കും സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്തതുമായ ഗുണഭോക്താക്കൾക്കുമാണ് അപേക്ഷിക്കാൻ യോഗ്യത.

Related Articles

Back to top button