KeralaKozhikodeLatest

കോഴിക്കോട് എൻഐടിയിൽ അവസരം, ശമ്പളം: 11,000– 13,750 രൂപ

“Manju”

കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി വിവിധ സെന്ററുകളിലെ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു. ഒാഗസ്റ്റ് 5 വരെ ഒാൺലൈനായി അപേക്ഷിക്കാം. ഡിപാർട്ട്മെന്റ്, തസ്തിക എന്നിവ ചുവടെ.

1) ഹെൽത്ത് സെന്റർ: റസിഡന്റ് മെഡിക്കൽ ഒാഫിസർ (പുരുഷൻ), ഫാർമസ്യൂട്ടിക്കൽ അസിസ്റ്റന്റ് (പുരുഷൻ), ലാബ് ടെക്നീഷ്യൻ (ക്ലിനിക്കൽ).

2) ഒാഫിസ് ഒാഫ് ആർ ആൻഡ് സി: പ്രോജക്ട് ടെക്നിക്കൽ അസിസ്റ്റന്റ്, പ്രോജക്ട് ഒാഫിസ് അസിസ്റ്റന്റ്,

3) സെൻട്രൽ ലൈബ്രറി: ടെക്നിക്കൽ അസിസ്റ്റന്റ് (പ്രോജക്ട് ഡിജിറ്റൽ ലൈബ്രറി), കംപ്യൂട്ടർ അസിസ്റ്റന്റ് (പ്രോജക്ട് ഡിജിറ്റൽ ലൈബ്രറി), ലൈബ്രറി അസിസ്റ്റന്റ്

4) എൻജിനീയറിങ് യൂണിറ്റ്: പമ്പ് ഒാപ്പറേറ്റർ (പ്ലംബർ, ഇലക്ട്രീഷൻ).

5) ക്യാംപസ് നെറ്റ്‌വർക്കിങ് സെന്റർ: പ്രോജക്ട് നെറ്റ്‌വർക്ക് ടെക്നീഷ്യൻ, പ്രോജക്ട് ഹാർഡ്‌വെയർ ടെക്നീഷ്യൻ, പ്രോജക്ട് ജൂനിയർ നെറ്റ്‌വർക്ക് ടെക്നീഷ്യൻ, ടെക്നിക്കൽ അസിസ്റ്റന്റ് (നെറ്റ്‌വർക്കിങ് ആൻഡ് ഹാർഡ്‌വെയർ മെയിന്റനൻസ്, നെറ്റ്‌വർക്കിങ് ആൻഡ് വെബ്സൈറ്റ് മെയിന്റനൻസ്).

6) സെൻട്രൽ കംപ്യൂട്ടിങ് സെന്റർ: ടെക്നിക്കൽ അസിസ്റ്റന്റ് (സിസിസി).

7) അക്കാദമിക് ഡിപാർട്ട്മെന്റ്: 127 ടെക്നിക്കൽ സ്റ്റാഫ്

ഡിഎപി, സിഇഡി, സിഎച്ച്ഇഡി, സിഎസ്ഇഡി, ഇഇഡി, ഇസിഇഡി, എംഇഡി, ഫിസിക്സ്, കെമിസ്ട്രി, എസ്ഒബിടി, എസ്എംഎസ്ഇ വകുപ്പുകളിലാണ് ഒഴിവ്.

പ്രധാന വകുപ്പുകളുടെ വിവരങ്ങൾ ചുവടെ.

സിഇഡി (11 ഒഴിവ്): സിവിൽ എൻജിനീയറിങ്ങിൽ ബിരുദം/ ത്രിവൽസര ഡിപ്ലോമ.

സിഎസ്ഇഡി (29 ഒഴിവ്): കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ ഇൻഫർമേഷൻ ടെക്നോളജിയിൽ ബിടെക് അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ ഇൻഫർമേഷൻ ടെക്നോളജി/ കംപ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ ത്രിവൽസര റഗുലർ ഡിപ്ലോമ.

ഇഇഡി (15 ഒഴിവ്): ഒന്നാം ക്ലാസോടെ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ.

ഇസിഇഡി (12 ഒഴിവ്): ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ.

എംഇഡി–മെക്കാനിക്കൽ (15 ഒഴിവ്): മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഒന്നാം ക്ലാസോടെ ത്രിവൽസര ഡിപ്ലോമ.

പ്രായപരിധി: 27 വയസ്, ശമ്പളം: ഡിപ്ലോമ/ ബിരുദം/ ഉയർന്ന യോഗ്യതയുള്ളവർക്ക്: 13,750 രൂപ, ഐടിഐക്കാർക്ക്: 11,000 രൂപ.

www.nitc.ac.in

Related Articles

Back to top button