IndiaLatest

ഫോണ്‍പേയിലൂടെ ആദായ നികുതി അടയ്‌ക്കാം

“Manju”

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാൻ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. വ്യക്തിഗത നികുതിദായകര്‍ക്ക് ആദായ നികുതി സമര്‍പ്പിക്കാനുള്ള തീയതി അടുക്കുന്തോറും ആശങ്കകളും വര്‍ദ്ധിക്കുകയാണ്. 2023-24 വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ സമയപരിധി ജൂലൈ 31 ആണ്.

പലര്‍ക്കും ഇതിന്റെ പിന്നാലെ പോകാൻ മടിയുള്ളവരായിരിക്കും. മറ്റ് ചിലരാകട്ടെ അടയ്‌ക്കാൻ വിട്ടുപോകുന്നവരുമാണ്. പിന്നീട് സമയപരിധി അവസാനിച്ച്‌ കഴിയുമ്ബോഴായിരിക്കും പലപ്പോഴും ആദായ നികുതി റിട്ടേണ്‍ സംബന്ധിച്ച കാര്യമോര്‍ക്കുക. എന്നാല്‍ ഈ മറവിയ്‌ക്കും മടിയ്‌ക്കും പരിഹാരവുമായെത്തിയിരിക്കുകയാണ് ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഫോണ്‍ പേ. ‘ഇൻകം ടാക്‌സ് പേയ്‌മെന്റ്എന്ന പേരിലാണ് ഫോണ്‍പേ ഈ സൗകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്. സെല്‍ഫ് അസസ്‌മെന്റും മുൻകൂര്‍ ടാക്‌സും അടയ്‌ക്കാൻ ഇനി ഫോണ്‍ പേയിലൂടെ കഴിയും. വ്യക്തികള്‍ക്കും ബിസിനസുകാര്‍ക്കും ഇൻകം ടാക്‌സ് പോര്‍ട്ടലില്‍ ലോഗ് ഇൻ ചെയ്യാതെ തന്നെ യുപിഐ അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി സെല്‍ഫ് അസസ്‌മെന്റും മുൻകൂര്‍ നികുതിയും അടയ്‌ക്കാവുന്നതാണ്. രണ്ട് പ്രവൃത്തി ദിവസത്തിനകം തുക ആദായനികുതി പോര്‍ട്ടലില്‍ ക്രെഡിറ്റ് ആകും.

ഫോണ്‍ പേ വഴി ആദായ നികുതി അടയ്‌ക്കേണ്ടത് ഇങ്ങനെ:

* പ്ലേ സ്റ്റോറില്‍ നിന്ന് ഫോണ്‍ പേ ആപ്പ് ഇൻസ്റ്റാള്‍ ചെയ്യുക. നേരത്തെ ഫോണ്‍ പേ ഉപയോഗിക്കുന്നവര്‍ അപ്‌ഡേറ്റ് ചെയ്യുക. പുതിയ ഫീച്ചര്‍ പ്രകാരം ആദായ നികുതി ഐക്കണ്‍ ആപ്പില്‍ വന്നിട്ടുണ്ടാകും.
*
ഇൻകം ടാക്‌സ് പേയ്‌മെന്റ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് ആദായ നികുതി അടയ്‌ക്കേണ്ട പേജിലേക്ക് കടക്കാം
*
തുടര്‍ന്ന് വരുന്ന ടാബില്‍ അടയ്‌ക്കേണ്ട തരം, മൂല്യനിര്‍ണയ വര്‍ഷം, പാൻ കാര്‍ഡ് വിശദാംശങ്ങള്‍ എന്നിവ തിരഞ്ഞെടുക്കുക

ആകെ നികുതി തുക നല്‍കിയ ശേഷം ഉപയോക്താക്കള്‍ക്ക് പേയ്‌മെന്റ് മോഡ് തിരഞ്ഞെടുത്ത് പണമടയ്‌ക്കാം. നികുതി അടച്ച്‌ ഒരു പ്രവൃത്തി ദിവസത്തിനുള്ളില്‍ തന്നെ നികുതിദായകര്‍ക്ക് അക്‌നോളജ്‌മെന്റായി ഒരു യുണീക്ക് ട്രാൻസാക്ഷൻ റഫറൻസ് നമ്പര്‍ ലഭിക്കുന്നതാണ്. നികുതി അടച്ചതിന്റെ ചലാൻ രണ്ട് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളിലും ലഭ്യമാകും. ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍ക്കൊപ്പം ഉപയോക്താക്കള്‍ക്ക് 45 ദിവസത്തെ പലിശ രഹിത കാലയളവും അവരുടെ ബാങ്കിനെ ആശ്രയിച്ച്‌ നികുതി പേയ്മെന്റുകളില്‍ റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും.

 

Related Articles

Back to top button