IndiaLatest

സര്‍വകലാശാല പരീക്ഷ: ഹര്‍ജി സുപ്രിംകോടതി ഓഗസ്റ്റ് പത്തിന് പരിഗണിക്കും

“Manju”

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ അ​വ​സാ​ന വ​ര്‍​ഷ പ​രീ​ക്ഷ​ക​ള്‍ സെ​പ്റ്റം​ബ​ര്‍ 30നു ​മു​ന്‍പ് ന​ട​ത്താ​നു​ള്ള തീ​രു​മാ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി ഓ​ഗ​സ്റ്റ് പ​ത്തി​ലേ​ക്കു മാ​റ്റി.

ഇടക്കാല ഉത്തരവ് വേണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട് എന്താണെന്ന് അറിയിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി.

ഓ​ഗ​സ്റ്റ് മൂ​ന്നോ​ടെ മ​റു​പ​ടി അ​റി​യി​ക്കാ​മെ​ന്ന് സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം, സെ​പ്റ്റം​ബ​റി​ല്‍ ത​ന്നെ അ​വ​സാ​ന വ​ര്‍​ഷ പ​രീ​ക്ഷ​ക​ള്‍ ന​ട​ത്ത​ണ​മെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ന്ന യു​ജി​സി, പ​രീ​ക്ഷ​യ്ക്കു ത​യാ​റെ​ടു​ക്കേ​ണ്ട​തി​ല്ല എ​ന്ന ധാ​ര​ണ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു വേ​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി.

Related Articles

Back to top button