IndiaInternationalKeralaLatest

രണ്ടാം ഘട്ട പരീക്ഷണങ്ങള്‍ക്ക് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : ഓക്‌സ്ഫഡ്- ആസ്ട്രാസെനേക കൊറോണ വാകിസിന്റെ മനുഷ്യരിലെ ട്രയല്‍ പരീക്ഷണത്തിനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലാണ് മനുഷ്യരില്‍ ട്രയല്‍ പരീക്ഷണം നടത്താന്‍ അനുമതി നല്‍കിയത്. മനുഷ്യരിലെ രണ്ട്, മൂന്ന് ഘട്ട ട്രയലുകള്‍ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ മനുഷ്യരിലെ രണ്ട്, മൂന്ന് ഘട്ട ട്രയല്‍ പരീക്ഷണങ്ങള്‍ക്കായി വാക്‌സിന്‍ നിര്‍മ്മാണ കമ്പനിയായ ആസ്ട്രാ സെനേക ഡ്രഗ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യക്ക് പുതുക്കിയ പ്രോട്ടോക്കോള്‍ സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഡിസിജിഐ അനുമതി നല്‍കിയത്.

നേരത്തെ മനുഷ്യരിലെ ട്രയല്‍ പരീക്ഷണം നടത്താനായി ആസ്ട്രാ സെനേക സമര്‍പ്പിച്ച പ്രോട്ടോകോള്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിലെ സബ്ജക്‌ട് എക്‌സ്പര്‍ട്ട് കമ്മിറ്റി തള്ളി മറ്റൊരു പ്രോട്ടോകോള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കമ്പനി പ്രോട്ടോകോള്‍ പുതുക്കി നല്‍കിയത്.

20 നഗരങ്ങളിലെ 1,600 പേരിലാണ് പൂനൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ട്രയല്‍ പരീക്ഷണം നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടന്റെ മരുന്നു കമ്പനിയായ ആസ്ട്രാ സെനേകയ്‌ക്കൊപ്പം കൊറോണ വാക്‌സിന്റെ നിര്‍മ്മാണത്തിനായി പൂനൈയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടൂം സഹകരിക്കുന്നുണ്ട്.

Related Articles

Back to top button