KeralaLatest

ഏകജാലക പ്രവേശനത്തിനുള്ള ഹെല്പ് ഡെസ്ക്കുകൾ ആരംഭിച്ചു

“Manju”

ബിന്ദുലാൽ തൃശൂർ

ഒന്നാം വർഷ ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂൾ ഏകജാലക പ്രവേശനത്തിന് ബിആർസി തലത്തിലും ക്ലസ്റ്റർ തലത്തിലും ഹെൽപ്പ് ഡെസ്‌ക്കുകൾ ആരംഭിച്ചു. 2020-21 വർഷത്തെ ഒന്നാംവർഷ ഏകജാലക പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് സ്‌കൂൾതലത്തിൽ അധ്യാപകരും രക്ഷാകർതൃസമിതി അംഗങ്ങളും ഉൾപ്പെടുന്ന ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കുന്നുണ്ട്. ഇതിനു പുറമെ കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ കൂടുതൽ ഹെൽപ്പ് ഡെസ്‌ക് സെന്ററുകൾ തുടങ്ങുന്നതിന് വേണ്ട ക്രമീകരണങ്ങൾ ജില്ലയിൽ പൂർത്തിയായി. വീട്ടിലിരുന്ന് അപേക്ഷ സമർപ്പിക്കുന്നതിന് ജില്ലയിൽ സ്വന്തമായി NSS HELP DESK മൊബൈൽ ആപ്പും തയ്യാറാക്കി നൽകിയിട്ടുണ്ട്.
ഏകജാലക സംവിധാനം ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ 7586 ഓൺലൈൻ എൻട്രികൾ നടന്നിട്ടുണ്ട്. എസ്.എസ്.എൽ.സി 4042, സിബിഎസ് ഇ 494, ഐസിഎസ്ഇ 62, മറ്റുള്ളവ 62 എന്നിങ്ങനെയാണിത്.

Related Articles

Back to top button