KeralaLatestThiruvananthapuram

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ധനസഹായ വിതരണം ചെയ്തു

“Manju”

ജ്യോതിനാഥ് കെ പി

തിരുവനന്തപുരം ജില്ലയിൽ ലോക്‌ഡൗണും കണ്ടൈൻമെൻറ് സോണുകളും പ്രഖ്യാപിച്ചതിന്റെ ഭാഗമായി ചെറുകിട വ്യാപാരികൾ വളരെ ദുരിതത്തിലും കഷ്ടപ്പാടിലുമാണ് .ദീർഘനാളായി ഈ പ്രതിസന്ധി തുടരുന്നു . ഉപജീവനത്തിന് വക തേടാൻ ചെറുകിട വ്യാപാരികൾ നെട്ടോട്ടമോടുകയാണ് .ദുരിതമനുഭവിക്കുന്ന വ്യാപാരികളെ സഹായിക്കാൻ വ്യാപാരിവ്യവസായി സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ജില്ലയിലെ ഏരിയ കമ്മിറ്റികൾക്ക് നൽകുന്ന ധനസഹായം സമിതി സംസ്ഥാന കമ്മിറ്റി അംഗം കെ അൻസിലൻ MLA ഉത്ഘാടനം ചെയ്തു.ചടങ്ങിൽ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് എൻ .സുധീന്ദ്രൻ ,ജില്ലാ സെക്രട്ടറി എം .ബാബുജാൻ ,സംസ്ഥാന കമ്മിറ്റി അംഗം സി .രാമകൃഷ്ണൻ നായർ ,ജില്ലാ വൈസ് പ്രസിഡന്റ് സുലൈമാൻ ,ആറ്റിങ്ങൽ ഏരിയ സെക്രട്ടറി സോമകുമാർ ,ഏരിയ പ്രസിഡന്റ് ബ്രൗൺ എന്നിവർ പങ്കെടുത്തു .

Related Articles

Back to top button