KeralaLatestThrissur

വീട്ടമ്മയുടെ ചിത്രം മോർഫ് ചെയ്ത് മെമ്മറി കാർഡിലാക്കി വീടിന്റെ മതിലിൽ വച്ചു; യുവാവ് പിടിയിൽ

“Manju”

കൊരട്ടി• വീട്ടമ്മയുടെ കൃത്രിമമായി നിർമിച്ച ചിത്രങ്ങൾ ഉപയോഗിച്ച് വീട്ടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോനൂർ സ്വദേശി കേമ്പിള്ളി രഞ്ജിത്തിനെയാണ് (34) ഇൻസ്‌പെക്ടർ ബി.കെ.അരുൺ അറസ്റ്റ് ചെയ്തത്. വീട്ടമ്മ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്ന ചിത്രങ്ങൾ ഇയാൾ ഡൗൺലോഡ് ചെയ്‌തെടുത്ത ശേഷം മോർഫിങ് നടത്തുകയും ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.

ചിത്രങ്ങൾ മെമ്മറി കാർഡിലാക്കി വീടിന്റെ മതിലിൽ കൊണ്ടു ചെന്നു വയ്ക്കുകയും മൊബൈൽ ഫോൺ സന്ദേശം വഴി വീട്ടുകാരെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. തുടർന്ന് പണമാവശ്യപ്പെട്ട് സന്ദേശമയച്ച പ്രതി അത് എത്തിക്കേണ്ട സ്ഥലവും അറിയിച്ചു. ഇതിനിടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി ഇയാളെ പിടികൂടുകയുമായിരുന്നു.

കൃത്രിമ ചിത്രങ്ങൾ നിർമിക്കുവാൻ ഉപയോഗിച്ച ലാപ്‌ടോപ്പും മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എസ്‌ഐമാരായ സി.കെ.സുരേഷ്, സി.ഒ.ജോഷി, എഎസ്‌ഐമാരായ എം.എസ്.പ്രദീപ്, സെബി, സീനിയർ സിപിഒ വി.ആർ.രഞ്ജിത് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related Articles

Back to top button