LatestThrissur

ഇരിങ്ങാലക്കുടയിൽ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു

“Manju”

ബിന്ദുലാൽ തൃശൂർ

കോവിഡ് ബാധിച്ച് തൃശൂർ ജില്ലയിൽ ഒരു മരണം കൂടി. ശ്വാസകോശാർബുദത്തിന് ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുട ചേലൂർ, തറയിൽ വീട് ചന്ദ്രൻ (59) വെള്ളിയാഴ്ച (ജൂലൈ 31)യാണ് കോവിഡിനെ തുടർന്ന് മരിച്ചത്. മരണശേഷം സാമ്പിൾ പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. പനിയും ശ്വാസതടസ്സവും കൂടി ഉണ്ടായിരുന്നു.
ശാസകോശാർബുദം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ച ശേഷമാണ് ചന്ദ്രൻ മെഡിക്കൽ കോളേജിൽ ചികിത്സ ആരംഭിച്ചത്. ജൂലൈ 21 വരെ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ജൂലൈ 21ന് ഡിസ്ചാർജ് ചെയ്ത ശേഷം വീട്ടിൽ ജൂലൈ 31ന് മരിച്ചു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മൃതദേഹം എത്തിച്ച് സാമ്പിൾ പരിശോധിച്ചപ്പോൾ കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.

Related Articles

Back to top button