IndiaInternationalLatest

 ടിക് ടോക്ക് മൈക്രോസോഫ്റ് വാങ്ങുന്നോ? നിരോധനം മറികടക്കാൻ പുതിയ വഴി.

“Manju”

 

വാഷിങ്ടൺ: ചൈനീസ് ആപ്പായ ടിക് ടോക്ക് അമേരിക്കയിൽ നിരോധിക്കുമെന്ന് പ്രസിഡ‍ന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെ മാതൃസ്ഥാപനമായ ബൈറ്റ് ഡാൻസിൽ നിന്നും വേർപെടാനൊരുങ്ങി ടിക് ടോക്ക്. പുതിയ വാർത്തകളനുസരിച്ച് മൈക്രോസോഫ്റ്റ് ടിക് ടോക്ക് വാങ്ങിയേക്കുമെന്നാണ് സൂചന.

ഇന്ത്യയിൽ നേരത്തേ നിരോധനം തുടരുന്നതിനിടയിൽ അമേരിക്ക കൂടി കൈവിട്ടാൽ വൻ തിരിച്ചടിയാകും ടിക് ടോക്കിന് നേരിടേണ്ടി വരിക. ഇതു മുൻകൂട്ടി കണ്ടാണ് മൈക്രോസോഫ്റ് അടക്കമുള്ള കമ്പനികളുമായുള്ള ചർച്ച.

ഫോക്സ് ബിസിനസാണ് മൈക്രോസോഫ്റ്റും ടിക് ടോക്കും തമ്മിലുള്ള ചർച്ചയെ കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത്. ഇരു കമ്പനികളും ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിലാണ് ടിക് ടോക്ക്. അതേസമയം, ഉടമസ്ഥാവകാശം മാറ്റുന്നതും കമ്പനിക്ക് നഷ്ടമാണെന്നും ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഇന്ത്യക്ക് പുറമേ, ടിക് ടോക്കിന് ഏറെ ഉപഭോക്താക്കളുള്ള രാജ്യമാണ് അമേരിക്ക. 80 ദശലക്ഷത്തിലധികം പേരാണ് ഇവിടെ ടിക് ടോക്ക് ഉപയോഗിക്കുന്നത്. അതിനാൽ തന്നെ അമേരിക്കയിൽ തുടരേണ്ടതിനായിരിക്കും കമ്പനി പ്രാധാന്യം നൽകുക. മൈക്രോസോഫ്റ്റിന് പുറമേ, മറ്റുചില കമ്പനികളുമായും ചർച്ച നടന്നതായും വാർത്തകളുണ്ട്.

റിപ്പോർട്ടുകളിൽ വാസ്തവമുണ്ടെങ്കിൽ ഏറ്റവും സാമ്പത്തികമായി ഏറ്റവും വലിയ കൈമാറ്റമാകും നടക്കുക. 100 ബില്യൺ ഡോളറാണ് ബൈറ്റ് ഡാൻസിന്റെ ആസ്തി.

അതേസമയം, അമേരിക്കയിൽ ആപ് നിരോധിക്കുമെന്ന വാർത്തയോട് ടിക് ടോക്ക് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് കമ്പനി ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് എന്നുമാത്രമാണ് കമ്പനി ആവർത്തിച്ചത്.

ടിക് ടോക് നിരോധനം പരിഗണനയിലുണ്ടെന്നും ‌ഉടൻ നടപ്പാക്കുമെന്നുമായിരുന്നു ട്രംപ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അമേരിക്കന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനത്തെപ്പറ്റി ആലോചിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി.

ഞങ്ങള്‍ ടിക് ടോക് വിഷയത്തില്‍ ആലോചനയിലാണ്. ഉടന്‍ അതിലൊരു തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ടെക്‌സാസിലേക്കുള്ള യാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.

Related Articles

Back to top button