IndiaLatest

പ്രധാനമന്ത്രി ആദ്യം ദര്‍ശനം നടത്തുന്നത് ഹനുമാന്‍ ക്ഷേത്രത്തില്‍

“Manju”

ശ്രീജ.എസ്

ലക്‌നൗ: ശ്രീരാമഭക്തന്മാര്‍ ആദ്യം ദര്‍ശിക്കുന്നത് ഹനുമാനെയാണെന്ന വിശ്വാസം തെറ്റിക്കാതെ, അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനെത്തുന്ന പ്രധാനമന്ത്രി ആദ്യം ദര്‍ശനം നടത്തുന്നത് ഹനുമാന്‍ ക്ഷേത്രത്തിലാണ്. അയോദ്ധ്യയിലെ ചടങ്ങുകളെല്ലാം വളരെ കുറച്ചു സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഹനുമാന്‍ ക്ഷേത്രത്തിലെ ചടങ്ങ് ആകെ 7 മിനിറ്റിനുള്ളില്‍ തീര്‍ക്കും വിധമാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

85 പടികള്‍ കയറിയാണ് ഹനുമാന്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലിലേയ്ക്ക് എത്തേണ്ടത്. പുറകിലേയ്ക്കിറങ്ങാന്‍ 36 പടികളും ക്ഷേത്രത്തിനുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്കൊപ്പം ക്ഷേത്ര ദര്‍ശനം നടത്തും. അതേസമയം പ്രധാനമന്ത്രിയുടെ അയോദ്ധ്യാ സന്ദര്‍ശനം പ്രമാണിച്ച്‌ ഇന്നു മുതല്‍ ഹനുമാന്‍ ക്ഷേത്രവും പൂര്‍ണ്ണമായും സുരക്ഷാ വിഭാഗത്തിന്റെ നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്.

Related Articles

Back to top button