KeralaLatest

മെറിൻ ഓരോ മാതാപിതാക്കളുടെയും നോവാണ് :അഡ്വ. എം എ ജബ്ബാർ എഴുതുന്നു

“Manju”


അഡ്വ. എം എ ജബ്ബാർ എഴുതുന്നു

മെറിൻ ജോയ് ഒരു നൊമ്പരമായി പെണ്മക്കൾ ഉള്ള ഓരോ മാതാ പിതാവിന്റെയും ഹൃദയത്തിൽ ഉറക്കം കെടുത്തുകയാണെന്നും
ആരുടെയെങ്കിലും തലയിൽ കെട്ടിവെച്ചു കടമ ഒഴിവാക്കാനുള്ള ബാധ്യതയല്ല പെൺകുഞ്ഞുങ്ങളെന്നും സാമൂഹിക പ്രവർത്തകനും, അഡ്വക്കേറ്റുമായ എം എ ജബ്ബാർ എഴുതുന്നു…

മനസ്സിൽ ക്ഷമിക്കും തോറും വലിഞ്ഞു കേറുവാനുള്ള ഏണി പടികൾ ആവരുത് പെൺകുഞ്ഞുങ്ങളുടെ ജീവിതം. ആരെങ്കിലും നന്നാക്കാനുള്ള ഉപകരണം അല്ല പെൺകുഞ്ഞുങ്ങൾ
തെറ്റുകൾപറ്റി എന്ന് ഉറപ്പുള്ള ബന്ധങ്ങളിൽ നിന്നു ഇറങ്ങിപ്പോരാൻ, ഒരു നാട്ടുകാരുടെയും വീട്ടുകാരുടെയും നല്ല സ്വഭാവ സർട്ടിഫിക്കറ്റിനു വേണ്ടി കാത്തു നില്കേണ്ടവളും അല്ല.
പത്തിരുപതു വർഷം അല്ലെങ്കിൽ അതിലേറെ കാലം, കാക്കക്കും കഴുകനും കൊടുക്കാതെ വളർത്തുന്നത് ഇതുപോലുള്ള കഴുകന് കൊത്തി വലിക്കാനല്ല. ഇത്രയും കാലം നോക്കിയെങ്കിൽ ഇനി അങ്ങോട്ടും നോക്കാൻ അപ്പനും അമ്മക്കും കഴിയും
സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തി ആയതിനു ശേഷം വേണമെങ്കിൽ മാത്രം തിരഞ്ഞെടുക്കേണ്ട ഒന്നാണ് വിവാഹം എന്ന് പറഞ്ഞു കൊടുക്കേണ്ടത് മാതാപിതാക്കൾ ആണ്‌…

പെണ്ണിന്റെ കാശ് കൊണ്ട് ജീവിതം ആഘോഷിക്കുന്ന” ഇത്തിൾ കണ്ണികൾ “ഇനി അങ്ങോട്ട്‌ ആഘോഷം നഷ്ടപ്പെടും എന്ന് കാണുമ്പോൾ ചെയ്യുന്ന കലാപരിപാടി ആണ്‌ അപവാദം പറഞ്ഞു ഉണ്ടാക്കുക, അല്ലെങ്കിൽ കൊന്നുകളയുക. ആദ്യം പറഞ്ഞതിൽ ഏതൊരു പെണ്ണും തകർന്നടിയും. എന്നിട്ടും അവൾ അതിനെ അതിജീവിച്ചാൽ അവൾക്കു ഇഷ്ടം പോലെ പേര് ചാർത്തിക്കൊടുക്കും കുറെ എത്തിനോക്കികളും കുലമഹിമക്കാരും …
അകം എരിയുന്നതു പുറം അറിയാതിരിക്കാൻ ശ്രമിക്കുംതോറും, എങ്ങനെയെങ്കിലും അകത്തെ പുകച്ചു ചാടിക്കാൻ നോക്കുന്നവരോട് എരിവും പുളിയും ചേർത്ത് കൊടുക്കുക എന്നതാണ് ചിലരുടെ വിനോദം.
ഇങ്ങനെ ഉള്ള ചില ഇത്തിൾ കണ്ണികൾ മരത്തിന്റെ ഗുണങ്ങളെല്ലാം കവർന്നെടുത്ത ശേഷം തിന്നു കൊഴുത്തു, മരത്തെ നശിപ്പിക്കും. അത് നേരത്തെ മനസിലാക്കി രക്ഷപെടുന്നവർ രക്ഷപെടും ചിലതു പാഴ്മരങ്ങളും ചിലതു നശിച്ചും പോകും. നഷ്ടം കഷ്ടപ്പെട്ടു വളർത്തി പഠിപ്പിച്ചു നല്ലൊരു നിലയിലാക്കിയ മാതാപിതാക്കൾ ക്ക് മാത്രം….

നമ്മുടെ പടിവാതിലിൽ എത്താത്തിടത്തോളം നമ്മുക്കിത് ഒരു വാർത്ത മാത്രമാണ് എന്നാൽ ഈ വാർത്ത കേട്ടപ്പോൾ മുതൽ ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും മെറിൻ , നി എന്റെ ഉറക്കം കെടുത്തുന്നു….. എന്റെ മനസിനെ അസ്വസ്ഥമാക്കുന്നു…..
പ്രിയ മെറിൻ നിനക്കു കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ..പ്രാർഥന യോടെ…

Related Articles

Back to top button