KeralaLatestUncategorized

ശ്രീനാരായണപുരത്ത് വീടിന് സമീപം റോഡിൽ നിന്ന യുവാവിനെ പോലീസുകാർ ക്രൂരമായി മർദ്ദിച്ചതായി പരാതി

“Manju”

 

പോത്തൻകോട്: ശ്രീനാരായണപുരത്ത് വീടിന് സമീപം റോഡിൽ നിന്ന യുവാവിനെ ജീപ്പിൽ എത്തിയ പോലീസുകാർ മർദ്ദിച്ചതായി പരാതി. ശ്രീനാരായണപുരം തടത്തരികത്ത് വീട്ടിൽ എൻ.അനൂപിനെ(34)യാണ് മർദ്ദിച്ചത് .അനൂപ് പരിക്കുകളോടെ കന്യാകുളങ്ങര ആശുപത്രിയിൽ ചികിത്സയിലാണ് .ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. വീടിന് സമീപം നിൽക്കുകയായിരുന്ന അനൂപിനെ ജീപ്പിൽ നിന്നിറങ്ങിയ പോലീസുകാരൻ ലാത്തി കൊണ്ട് കാലിലും മുതുകിലും മർദ്ദിച്ചത്,നാട്ടുകാരാണ് അനൂപിനെ ആശുപത്രിയിൽ എത്തിച്ചത്.പോലീസിന്റെ നടപടിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.ശ്രീനാരായണപുരത്ത് പരസ്യ മദ്യപാനം നടക്കുന്നുണ്ടെന്ന് പോലീസ് കൺട്രോൾ റൂമിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് ശ്രീനാരായണപുരത്ത് പോയതെന്ന് പോത്തൻകോട് സി.ഐ. പറഞ്ഞു. അവിടെ കൂടി നിന്ന് ബഹളം വച്ചവരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടും പോകാൻ കൂട്ടാക്കിയില്ലായെന്നും തുടർന്നാണ് ലാത്തി വീശിയതെന്നും എസ്.എച്ച്.ഒ .ഡി. ഗോപി പറഞ്ഞു.

Related Articles

Back to top button