KeralaLatestMalappuramThiruvananthapuramThrissur

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കാളികളാകാന്‍ കിലോമീറ്റര്‍ നടന്നെത്തി ഇടുക്കിയിലെ വിദ്യാര്‍ഥികള്‍

“Manju”

സിന്ധുമോള്‍ ആര്‍

മൂന്നാര്‍: മൊബൈല്‍ റേഞ്ച് തേടി കിലോമീറ്ററുകളോളം നടന്ന് ഒരുപറ്റം തോട്ടം മേഖല വിദ്യാര്‍ഥികള്‍. സിബിഎസ്‌ഇ സ്‌കൂളുകളിലെ കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഇപ്പോഴും ദുരിതത്തിലാണ്. കിലോമീറ്ററുകളോളം നടന്നെത്തിയാണ് വിദ്യാര്‍ഥികള്‍ റേഞ്ചുള്ള സ്ഥലങ്ങളിലെത്തുന്നത്. മൂന്നാറിലെയും മാട്ടുപ്പെട്ടിയിലെയും സിബിഎസ്‌ഇ സ്‌കൂളുകളിലെ വിദ്യാര്‍ഥികളാണ് റേഞ്ച് തേടി എത്തുന്നത്. മൂന്നാറില്‍ നിന്ന് മറയൂരിലേക്ക് പോകുന്ന വഴി നയമക്കാടാണ് ഇവരുടെ വീട്. ഈ ഭാഗത്ത് ഇരുപതോളം കുട്ടികളുണ്ട്. എല്ലാവരുടെയും സ്ഥിതി സമാനം.

വിക്ടേര്‍സ് ചാനലില്‍ സിബിഎസ്‌ഇ വിദ്യാര്‍ഥികളുടെ ക്ലാസില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് ആശ്രയം വിവിധ ആപ്പുകള്‍ വഴി സ്‌കൂളുകള്‍ നല്‍കുന്ന ഓണ്‍ലൈന്‍ പഠനമാണ്. എന്നാല്‍ തോട്ടം മേഖലയിലെ വീടുകളില്‍ മൊബൈലിന് റേഞ്ച് കിട്ടാത്തതിനാല്‍ തത്സമയം പഠനം അസാധ്യമാവുകയാണ്. പാഠഭാഗങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്താണ് ഇവരുടെ പഠനം. പക്ഷേ എന്തെങ്കിലും സംശയം വാട്‌സ്‌ആപ്പ് വഴി അധ്യാപകരോട് ചോദിക്കണമെങ്കില്‍ റെയ്ഞ്ച് കിട്ടാന്‍ പിന്നെയും കിലോമീറ്ററുകള്‍ നടക്കണം.

Related Articles

Back to top button