IndiaInternationalKeralaLatest

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി ലൈസന്‍സ് നിര്‍ബന്ധം; നടപടിക്കൊരുങ്ങി കേന്ദ്രം

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ചില പ്രദേശങ്ങളില്‍ ചൈന കടുംപിടുത്തം തുടരുന്ന പശ്ചാത്തലത്തില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണ നടപടികള്‍ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതനുസരിച്ച്‌ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി ലൈസന്‍സ് നിര്‍ബന്ധമാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രം. ഗൃഹോപകരണങ്ങള്‍ക്ക് പുറമെ, ഏയര്‍ കണ്ടീഷണര്‍, തുകല്‍, ചെരിപ്പുകള്‍, വളം, പാക്കറ്റ് ഭക്ഷണം, സ്റ്റീല്‍, അലുമിനീയം, ചെമ്പ്, തുണിത്തരങ്ങള്‍, ഇലക്‌ട്രോണിക് വാഹനങ്ങള്‍, ടിവി, സിസിടിവി തുടങ്ങിയവ ഗണ്യമായി എത്തുന്നത് ചൈനയില്‍ നിന്നുമാണ്. ഇവയുടെ ഇറക്കുമതിയ്ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നതിലൂടെ ചൈനയുടെ വ്യാപാര രംഗത്ത് കൂടുതല്‍ സമ്മര്‍ദം ചെലുത്താന്‍ ഇന്ത്യക്കാകും. സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയില്ലെങ്കില്‍ ഇവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി നില്‍ക്കും.

Related Articles

Back to top button