IndiaLatest

ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് പെന്‍ഷന്‍ നല്‍കണം-സുപ്രീം കോടതി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് തനിച്ച് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉടന്‍ വാര്‍ദ്ധക്യ കാല പെന്‍ഷന്‍ നല്‍കണം എന്ന് സുപ്രീം കോടതി. . ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍ഗണന നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ ആവശ്യങ്ങള്‍ ഉന്നയിച്ചാല്‍ അവ സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ പരിഹരിക്കണമെന്നും കോടതി നിര്‍േശിച്ചു. മുതിര്‍ന്ന പൗരന്മാര്‍ താമസിക്കുന്ന വൃദ്ധ സദനങ്ങളില്‍ മാസ്‌കുകള്‍ , പി പി ഇ കിറ്റുകള്‍, സാനിറ്റൈസറുകള്‍ എന്നിവ ഉറപ്പാക്കണം എന്നും ജസ്റ്റിസ് ഭൂഷന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നിര്‍ദേശിച്ചു.

Related Articles

Back to top button