KeralaLatestMalappuram

 പ്രസവത്തിനെത്തിയ സ്ത്രീക്ക് കോവിഡ് ;പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ പ്രസവ വാർഡിൽ പ്രവേശനം നിർത്തി

“Manju”

മലപ്പുറം:പെരിന്തൽമണ്ണയിൽ പ്രസവത്തിന് എത്തിയ സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണ ജില്ലാ ആശുപ്രതിയിലെ പ്രസവ വാർഡിൽ പ്രവേശനം നിർത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് പ്രസവ ശേഷം വാർഡിൽ കിടത്തിയിരുന്ന സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെയും കുഞ്ഞിനെയും ഉടൻ തന്നെ മഞ്ചേരി ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. പ്രത്യേക മാതൃ ശിശു ബ്ലോക്കിലാണ് പ്രസവ വാർഡ്.
പെരിന്തൽമണ്ണയിൽ നിലവിൽ പതിനഞ്ചോളം പേർ അഡ്മിറ്റുണ്ട്. ഇവർക്ക് വിദഗ്ധ ചികിത്സ നൽകാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവരുടെയെല്ലാം സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. പുതുതായി പ്രവേശനം നൽകുന്നതാണ് തൽക്കാലം നിർത്തി വെച്ചത്. നിലവിലുള്ളവരെ ഡിസ്ചാർജ് ചെയ്ത ശേഷം വാർഡ് അണു വിമുക്തമാക്കുന്നതിനായി 3 ദിവസം അടച്ചിടും. വാർഡിൽ അഡ്മിറ്റുള്ളവരെ പരിചരിക്കുന്നവർ സുരക്ഷാ മുൻകരുതൽ എന്ന നിലയ്ക്ക് ഈ ബ്ലോക്കിൽ തന്നെയാണ് താമസം. പിപിഇ കിറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുമായാണ് ഈ വാർഡിൽ രോഗികൾക്ക് പരിചരണം നൽകുന്നത്. ഇവിടെ ഡ്യൂട്ടി എടുക്കുന്നവരെ മറ്റു വാർഡുകളിലെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Related Articles

Back to top button