KannurKeralaLatestMalappuramThiruvananthapuramThrissur

തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഓട്ടോ വിളിച്ചു. ചാര്‍ജ് നല്‍കാതെ മുങ്ങിയ ആളെ തേടി ഓട്ടോ ഡ്രൈവര്‍

“Manju”

തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഓട്ടോ വിളിച്ചു.
ചാര്‍ജ് നല്‍കാതെ മുങ്ങിയ
ആളെ തേടി ഓട്ടോ ഡ്രൈവര്‍

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

തൃശ്ശൂര്‍: തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഓട്ടോ വിളിച്ച്‌ പണം നല്‍കാതെ മുങ്ങിയ ആളെ തപ്പി ഓട്ടോ ഡ്രൈവര്‍. ചാലക്കുടിക്കാരന്‍ രേവത് ആണ് നീണ്ട ഓട്ടം കിട്ടിയ സന്തോഷത്തില്‍ ചെലവിന് കൂട്ടുകാരില്‍ നിന്ന്  പൈസകടം വാങ്ങി യാത്രക്കാരനേയുംകൊണ്ട് തിരുവനന്തപുരത്തേക്ക് വന്നത്.  ഇടയ്ക്ക് അത്യാവശ്യത്തിന് നല്‍കിയ തുകയും ഇന്ധനചിലവും ഉള്‍പ്പെടെ 7,500 രൂപ കിട്ടേണ്ടതുണ്ട്. കഴിഞ്ഞ മാസം 28 നായിരുന്നു സംഭവം. രാത്രി പത്തരയോടെ ഓട്ടം മതിയാക്കി വീട്ടിലേക്ക് പോകാനിരിക്കുമ്ബോഴാണ് ഒരാള്‍ ഓടിയെത്തി സഹായം ചോദിച്ചത്. ‘അമ്മ മരിച്ചു. പെട്ടന്ന് തിരുവനന്തപുരത്ത് എത്തണം. കൊണ്ടുവിടാമോ?’ എന്നായിരുന്നു ചോദ്യം. നടന്‍ ദിലീപിന്റെ അസിസ്റ്റന്റ് ആണെന്നും രേവതിനോട് പറഞ്ഞിരുന്നു.

കയ്യില്‍ കാശില്ലെന്നും തിരുവനന്തപുരത്ത് എത്തിയാല്‍ തരാമെന്നും പറഞ്ഞു അളിയനെന്ന് പറഞ്ഞ് ഫോണിലൂടെ പരിചയപ്പെടുത്തിയ ആളും പണം തരാമെന്ന് ഉറപ്പ് നല്‍കി. ഉടന്‍ തന്നെ രേവത് സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങി ഡീസലടിച്ച്‌ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ഇടയ്ക്ക് കരുനാഗപ്പള്ളിയില്‍ വച്ച്‌ ഇയാള്‍ക്ക് ഭക്ഷണവും വാങ്ങിക്കൊടുത്തു. തിരുവനന്തപുരത്ത് എത്തിയപ്പോള്‍ നെയ്യാറ്റിന്‍കര പോകണമെന്ന് പറഞ്ഞു. നെയ്യാറ്റിന്‍കരയിലെത്തിയപ്പോള്‍ അമ്മ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണെന്നും അങ്ങോട്ട് പോകണമെന്നും പറഞ്ഞു. ജനറല്‍ ആശുപത്രിക്ക് ഉള്ളില്‍ കൂടെ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. നോക്കിയിട്ട് വരട്ടെ എന്ന് പറഞ്ഞ് ആയിരം രൂപ അപ്പോഴും വാങ്ങി പോയി. പിന്നെ ആളെ കണ്ടില്ല. ഒരു മണിക്കൂര്‍ കാത്ത് നിന്നു ഇപ്പോള്‍ വരും എന്നുകരുതി.  ആള്‍ വരാതായപ്പോഴാണ് സംശയം തോന്നിയത്. തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

Related Articles

Back to top button