Latestvideoകൂടെ

കാതുകുത്തിയത് മകൾക്കാണേലും സൂചി കൊണ്ടത് അച്ഛന്റെ നെഞ്ചിലാണ്

“Manju”

പെൺകുഞ്ഞുങ്ങൾക്ക് ഭംഗി കാത് കുത്തി കമ്മലിട്ടാലാണെന്ന ഒരു പൊതുബോധമുണ്ട് നമ്മുടെ നാട്ടിൽ. അത് കൊണ്ടു തന്നെ മൂന്നു മാസം പ്രായമായത് മുതൽ തുടങ്ങും കുഞ്ഞുങ്ങളെ കുത്തി നോവിയ്ക്കാൻ. അത് കണ്ടു നിൽക്കുക എന്നുപറയുന്നത് അച്ഛനമ്മമാരെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി തന്നെയാണ്. ഇവിടെയിതാ കുഞ്ഞുമോൾക്ക് കാത് കുത്തുമ്പോൾ ഒരച്ഛനനുഭവിക്കുന്ന വേദന മൊത്തം ആവാഹിച്ചൊരു വിഡിയോ വൈറലാവുന്നു.

https://www.facebook.com/SanthigiriNews/posts/1655933651237089

ജോൺസൺ വർഗീസ് എബ്രഹാം എന്ന അച്ഛന്റെ വിഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. കുത്ത് കൊള്ളുന്നത് മകൾക്കാണെങ്കിലും കണ്ണ് നിറയുന്നത് അച്ഛന്റേതാണ്

കുഞ്ഞു കരയുമ്പോൾ കണ്ടു നിൽക്കാൻ അമ്മയ്ക്ക് ആവില്ല എന്നതിനാൽ തന്നെ പൊതുവെ ധൈര്യശാലി എന്ന് പറയപ്പെടുന്ന അച്ഛന്മാരുടെ ഉത്തരവാദിത്വം ആയി മാറും കാത് കുത്തുമ്പോൾ കുഞ്ഞിനെ മടിയിൽ ഇരുത്തുക എന്നത്. ഇവിടെയും ഒരച്ഛൻ മകളെ കാത് കുത്താനായി പിടിച്ചു മടിയിൽ ഇരുത്തിയിരിക്കുകയാണ്. തനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന ചിന്തയില്ലാത്തതിനാൽ കുഞ്ഞുവാവ എല്ലാവരെയും ആശ്ചര്യത്തോടെ നോക്കുകയാണ്.

എന്നാൽ കാത് കുത്താൻ സൂചിയുമായി ആളെത്തിയതോടെ അച്ഛന്റെ മുഖം മാറി. കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ച് കണ്ണുകൾ ഇറുക്കിയടക്കുന്ന ഈ അച്ഛന്റേയും അച്ഛന്റെ മടിയിൽ കാത് കുത്തിന്റെ വേദയുമായിരിക്കുന്ന കുഞ്ഞുവാവയുടെയും വിഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.

ഇരു കാതുകളും കുത്തി ഭംഗിയുള്ള കമ്മലും ഇട്ടതോടെ കുഞ്ഞുവാവയുടെ മുഖത്തെ സങ്കടം പയ്യെ പയ്യെ മാഞ്ഞു പോയി. എന്നാൽ പറഞ്ഞറിയിക്കാൻ കഴിയാത്ത സങ്കടമാണ് അച്ഛന്റെ മുഖത്തുണ്ടായിരുന്നത്. പത്തനംതിട്ട കോന്നി സ്വദേശിയായ ജോൺസൺ വർഗീസ് എബ്രഹാം തന്നെയാണ് തന്റെ ഫേസ്‌ബുക്കിൽ വിഡിയോ പങ്കുവച്ചത്. മകളുടെ പിറന്നാൾ ദിനത്തിലാണ് ജോൺസൺ വർഗീസ് എബ്രഹാം സന്തോഷവും വിഷമവും ഒന്നിച്ചു സമ്മാനിക്കുന്ന വിഡിയോ പങ്കിട്ടത്.

Related Articles

Back to top button