KeralaLatest

തണ്ണീര്‍മുക്കം മണവേലി -ചാലിപ്പള്ളി റോഡിന്റെ നിര്‍മ്മാണോദ്ഘാടനം നടന്നു

“Manju”

ശ്രീജ.എസ്

തണ്ണീര്‍മുക്കം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനഃരുദ്ധാരണ പദ്ധതിയിലൂടെ നിര്‍മ്മിക്കുന്ന തണ്ണീര്‍മുക്കം മണവേലി -ചാലിപ്പള്ളി റോഡിന്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 1000കോടി രൂപ ചെലവഴിച്ചു സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന വിവിധ റോഡുകളുടെ സംസ്ഥാന തല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.

തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ. സി മൊയ്‌തീന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജല വിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, വൈദ്യുതി വകുപ്പ് മന്ത്രി എം. എം മണി എന്നിവര്‍ ഓണ്‍ലൈനായി പരിപാടിയില്‍ പങ്കെടുത്തു. തണ്ണീര്‍മുക്കം പഞ്ചായത്ത്‌ ചാലിപ്പള്ളി പ്രതീക്ഷ ഭവനില്‍ സംഘടിപ്പിച്ച ലളിതമായ ചടങ്ങില്‍, ചേര്‍ത്തല എംഎല്‍എയും സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ആശംസ പ്രസംഗം നടത്തി.എ. എം ആരിഫ് എം. പി, ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി വേണുഗോപാല്‍, തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി. എസ് ജ്യോതിസ്, ജില്ല പഞ്ചായത്ത്‌ അംഗം സിന്ധു വിനു, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രേഷ്മ രംഗന്‍ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button