KeralaLatestMalappuram

ശക്തമായ മഴ; മലപ്പുറം ജില്ലയിലെ മലയോര മേഖലയില്‍ ജലനിരപ്പുയരുന്നു

“Manju”

സിന്ധുമോള്‍ ആര്‍

നിലമ്പൂര്‍: കനത്ത മഴയില്‍ മലപ്പുറം ജില്ലയിലെ മലയോര മേഖലയില്‍ ജലനിരപ്പുയരുന്നു. ചാലിയാറിലും പോഷക നദികളിലും ജലനിരപ്പ് ഉയര്‍ന്നു. ജാഗ്രതാ മുന്നറിയിപ്പുമായി അഗ്‌നിശമന സേന രംഗത്തുണ്ട്. മഴ ശക്തമായതോടെ ചാലിയാര്‍ പുഴയിലും പോഷക നദികളായ കുതിരപുഴ, കരിമ്പുഴ, പുന്നപുഴ, കലക്കന്‍ പുഴ, ചെറുപുഴ, കാരക്കോടന്‍ പുഴ, കാഞ്ഞിരപുഴ, കുറുവന്‍ പുഴ, കോട്ടപ്പുഴ എന്നിവിടങ്ങളിലെല്ലാം ആശങ്ക സ്യഷ്ടിച്ച്‌ ജലവിതാനം ഉയര്‍ന്ന് വരികയാണ്.

നിലമ്പൂര്‍ മേഖലയിലും നീലഗിരി താഴ്വാരങ്ങളിലും മഴ ശക്തമായതോടെയാണ് പുഴകളിലെ ജലനിരപ്പ് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ വയനാട് പൂത്തുമലയിലും തമിഴ്‌നാട് ഗൂഡല്ലൂരിലും ദേവാലയിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പുഴയോര വാസികള്‍ ജാഗ്രത പാലിക്കണമെന്ന് അഗ്‌നിശമന സേന നിലമ്പൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു.

Related Articles

Back to top button