InternationalKeralaLatest

കനത്ത ചൂടും ഹ്യുമിഡിറ്റിയും: കൊറോണ വൈറസ്​ ദുര്‍ബലമാകുമെന്ന് പഠനം

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

അല്‍ റയ്യാന്‍: കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം കൊറോണ വൈറസിന്റെ വ്യാപനത്തെ സ്വാധീനിക്കുമെന്നും കനത്ത ചൂടും ഹ്യൂമിഡിറ്റിയും വൈറസിനെ ദുര്‍ബലമാക്കുമെന്നും പഠനം. ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള ഖത്തര്‍ എന്‍വയണ്‍മെന്റ് & എനര്‍ജി റിസര്‍ച്ച് ഇന്‍സ്​റ്റിറ്റ്യൂട്ടിലെ (ക്യു...ആര്‍.) ശാസ്​ത്രജ്ഞനായ ജിയോവാനി സാബിയയാണ് കോവിഡ്-19ഉം കാലാവസ്ഥയും തമ്മിലുള്ള ബന്ധം സംബന്ധിച്ച്‌ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, അന്തരീക്ഷത്തിലെ ചൂടുകാരണം വൈറസ്​ പൂര്‍ണമായും അപ്രത്യക്ഷമാകുമെന്നത് തീര്‍ത്തും തെറ്റാണ്​. ചൂടുള്ള അന്തരീക്ഷത്തിലും മുന്‍കരുതലുകള്‍ പാലിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

അഞ്ചുമാസം മുമ്ബ് ഖത്തറില്‍ ലോക്ഡൗണ്‍ നടപ്പാക്കുമ്പോഴുള്ള അവസ്ഥയല്ല നിലവിലുള്ളത്​. വൈറസി​ന്റെ വ്യാപനത്തില്‍ കാലാവസ്ഥയുടെ സ്വാധീനമുണ്ടായിട്ടുണ്ടെന്നും സാബിയ വ്യക്തമാക്കുന്നു. സാര്‍സ്​ വൈറസിനെ പോലെ തന്നെ കൊറോണയും ഉയര്‍ന്ന ഘട്ടം പിന്നിട്ടതോടെ അതിന്റെ വ്യാപനത്തിലും ശക്തിയിലും കുറവുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥ സാഹചര്യങ്ങള്‍ വൈറസിന്റെ ശക്തിയെ കുറക്കും. അതിന്റെ വ്യാപനത്തില്‍ കുറവ് വരുത്തും. ലോകത്ത്​ കോവിഡില്‍ ഏറ്റവും കുറഞ്ഞ മരണനിരക്ക്​ ഖത്തറിലാണ്​. ഖത്തറിനൊപ്പം തന്നെ വലുപ്പമുള്ള സിംഗപ്പൂരും കുറഞ്ഞ മരണനിരക്കില്‍ ലോകത്ത് മുന്നിലുണ്ട്.

Related Articles

Back to top button