KeralaLatestThiruvananthapuramvideoVideos

വയ്യേറ്റ് ജനവാസ മേഖലയിൽ കള്ള് ഷോപ്പ് തുറന്നു പ്രവർത്തിക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് രംഗത്ത്

“Manju”

കൃഷ്ണകുമാര്‍ സി

https://www.facebook.com/SanthigiriNews/posts/1656655734498214

വെഞ്ഞാറമൂട്: വയ്യേറ്റ് ജനവാസ മേഖലയിൽ കള്ള് ഷോപ്പ് തുറന്ന് പ്രവർത്തിക്കാനുള്ള  നീക്കത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്. കോൺഗ്രസ് വെഞ്ഞാറമൂട് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വയ്യേറ്റ് നടന്ന പ്രതിഷേധ ധർണ്ണ നെല്ലനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ് കുറുപ്പ് ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ധർണ്ണയിൽ കോൺഗ്രസ് നേതാക്കളായ ബിനു എസ് നായർ , എം.എസ് ഷാജി, എം.മണിയൻപിള്ള , ബാബു മാണിക്കമംഗലം, മഹേഷ് ചേരിയിൽ , നൗഷാദ്, ശാന്തമ്മ തുടങ്ങിയവർ സംസാരിച്ചു.  പ്രസിദ്ധമായ മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്രം , ശ്രീ ഭൂതത്താൻ നട, ഗോസ്പൽ ലൂഥറൻ ചർച്ച്, ശ്രീ മംഗലത്ത് കോണത്ത് മാടൻ തമ്പുരാൻ നട, തുടങ്ങിയ ആരാധാനാലയങ്ങൾക്ക് സമീപത്താണ് കള്ള് ഷാപ്പിനായി പുതിയ കെട്ടിടം നിർമ്മിച്ചത്. ഇവിടെ കള്ളു ഷോപ്പ് തുറക്കാൻ അണിയറ നീക്കം നടക്കുന്നുണ്ടെന്ന് നേതാക്കൾ ആരോപിച്ചു. കള്ള് ഷോപ്പിനെതിരെ സ്ഥാപിച്ച ബോർഡുകൾ രാത്രിയുടെ മറവിൽ സാമൂഹ്യ ദ്രോഹികൾ നശിപ്പിക്കുന്നത് പതിവായിരിക്കുന്നു. ബോർഡുകൾ നശിപ്പിച്ചവർക്കെതിരെയും ബോർഡുകൾ സ്ഥാപിക്കാനാണ് പ്രതിക്ഷേധക്കാരുടെ നീക്കം. എന്തു വില കൊടുത്തും ഷോപ്പ് തുറന്ന് പ്രവർത്തിക്കുന്നത് തടയുമെന്നും ശക്തമായ സമരം തുടരുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ആക്ഷൻ കൗൺസിൽ രൂപീകരിക്കാൻ യോഗം വാർഡ് മെമ്പർ ബിനു എസ്.നായരെ ചുമതലപ്പെടുത്തി.

https://www.facebook.com/SanthigiriNews/posts/1656655461164908

https://www.facebook.com/SanthigiriNews/posts/1656655111164943

https://www.facebook.com/SanthigiriNews/posts/1656654841164970

 

Related Articles

Back to top button