InternationalLatest

ആരോഗ്യ സംരക്ഷണത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കണമെന്ന് ലോകാരോഗ്യ സംഘടന

“Manju”

ശ്രീജ.എസ്

ജെനേവ: യുവജനങ്ങള്‍ പാര്‍ട്ടിയെക്കാള്‍ കൂടുതല്‍ ആരോഗ്യ സംരക്ഷണത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന. ബുധനാഴ്ച സംഘടനാ ആസ്ഥാനത്ത് നടന്ന ഔദ്യോഗിക യോഗത്തിലാണ് ഡബ്ളിയു.എച്ച്‌.ഒ പ്രവര്‍ത്തകര്‍ യുവജനങ്ങളോട് ഇത്തരമൊരു അഭ്യര്‍ത്ഥന നടത്തിയത്. കൊവിഡ് 19 വ്യാപനത്തിന്റെ ഭാഗമായി ലോകമൊന്നാകെ ലോക്ഡൗണിലായിരുന്നു. എന്നാല്‍, ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് അയവു വന്നതോടെ പലരും രഹസ്യമായും പരസ്യമായും പാര്‍ട്ടികള്‍ നടത്തുകയും രോഗവ്യാപനം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതെല്ലാം കുറച്ച്‌ നാളേക്ക് പൂര്‍ണമായി ഒഴിവാക്കണം. ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കൊടുക്കുകയും സജീവമാവുകയും ചെയ്യണം.

Related Articles

Back to top button