IndiaKeralaLatestThiruvananthapuram

ചാല കമ്പോളം തുറക്കാന്‍ അനുമതി; പ്രവര്‍ത്തനം ഷിഫ്റ്റ് സംവിധാനത്തില്‍

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: ദീര്‍ഘനാളത്തെ അടച്ചിടലിനു ശേഷം ചാല കമ്പോളം തുറന്നു പ്രവര്‍ത്തിക്കാന്‍ ധാരണയായി. രണ്ടു ഷിഫ്റ്റുകളായാണ് തുറക്കുന്നത്. രാത്രി 11 മുതല്‍ രാവിലെ 11വരെ പച്ചക്കറി മാര്‍ക്കറ്റും കൊത്തുവാള്‍ തെരുവ്, സഭാവതി കോവില്‍ തെരുവ് എന്നിവിടങ്ങളിലെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. മേഖലയിലെ മറ്റു കടകള്‍ക്ക് ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 7 വരെ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നും ധാരണയായി. പൂക്കടകള്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 7വരെയും തുറക്കാം. അനിശ്ചിതമായി കമ്പോളം അടച്ചിടുന്നതില്‍ വ്യാപാരികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചര്‍ച്ചയിലൂടെ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവരെ ബോദ്ധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ സംഘടനാ നേതാക്കള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച ശേഷം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ ആര്‍.പ്രതാപന്‍ നായര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേലാണ് ധാരണയായത്. ഒൗദ്യോഗിക തീരുമാനം കളക്ടര്‍ ഡോ.നവജ്യോത് ഖോസ പ്രഖ്യാപിക്കും. ഈ ക്രമീകരണങ്ങള്‍ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും. നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പിന്നീട് കൂടുതല്‍ ഇളവുകള്‍ നല്‍കും. എല്ലാ വ്യാപാരികളും പൊലീസിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീ. എസ്.എസ്. മനോജ് എന്നിവര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button