IndiaKeralaLatest

യാത്രക്കാരിയെ ശല്യംചെയ്ത യുവാവ് പിടിയില്‍

“Manju”

സിന്ധുമോള്‍ ആര്‍

ആലുവ: സ്കൂട്ടര്‍ യാത്രക്കാരിയെ പിന്തുടര്‍ന്നെത്തി കടന്നുപിടിക്കാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. ചുണങ്ങംവേലി മനയില്‍വീട്ടില്‍ അജ്മലാണ് അറസ്റ്റിലായത്. ചെവ്വാഴ്ച രാത്രി ഏഴോടെ കീഴ്മാട് ‌ഡോണ്‍ബോസ്കോ ഭാഗത്തുവച്ചായിരുന്നു സംഭവം നടന്നത്. വാഴക്കുളത്തെ സ്ഥാപനത്തില്‍ നിന്ന് സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന 35കാരിയെ നാലാംമൈല്‍ ഭാഗത്തുനിന്നും പിന്തുടര്‍ന്ന യുവാവ് ബൈക്ക് സ്കൂട്ടറില്‍ ഉരസി മറിച്ചതായി യുവതി പറയുന്നു. റോഡിലേക്കുവീണ യുവതി എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് കടന്നുപിടിക്കാന്‍ ശ്രമിച്ചത്. യുവതി ബഹളം വച്ചതോടെ പ്രതി ബൈക്കുമായി കടന്നു.

സമീപത്തെ ഹോളോബ്രിക്സ് സ്ഥാപനത്തില്‍ ഉണ്ടായിരുന്ന യുവാക്കാള്‍ പല വഴികളിലേക്കായി ബൈക്കുകളില്‍ തെരച്ചില്‍ നടത്തിയാണ് പ്രതിയെ കണ്ടെത്തിയത്. യുവതിയെത്തി തിരിച്ചറിയുകയും ചെയ്തു. ആലുവ കോടതിയില്‍ ഹാജരാക്കി.

Related Articles

Back to top button