KeralaLatestThiruvananthapuram

കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സില്‍ സെക്രട്ടറിക്ക് കോവിഡ്

“Manju”

സിന്ധുമോള്‍ ആര്‍

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സില്‍ സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു. കൗണ്‍സില്‍ സെക്രട്ടറിയുമായി സമ്പര്‍ക്കമുള്ള ജീവനക്കാരെ പരിശോധനക്ക് വിധേയമാക്കാന്‍ നിര്‍ദേശം നല്‍കി.

രണ്ടു ദിവസം മുമ്പ് കൗണ്‍സില്‍ സെക്രട്ടറിക്ക് പനി ബാധിച്ചിരുന്നു. ഇതിനു ശേഷം കോര്‍പറേഷന്‍ സെക്രട്ടറി ഓഫീസിലെത്തിയിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഇദ്ദേഹം കാസര്‍ക്കോട്ടേക്ക് യാത്ര നടത്തിയിരുന്നു. അവിടെ സമ്ബര്‍ക്കത്തിലുള്ളവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഒരാള്‍ക്ക് നടത്തിയയ പരിശോധനയില്‍ നെഗറ്റീവായത് ആശ്വസം നല്‍കുന്നതാണ്. കോര്‍പറേഷന്‍ കൗണ്‍സില്‍ അജണ്ടകള്‍ തയ്യാറാക്കുക, നോട്ടീസ് നല്‍കുക തുടങ്ങിയവയാണ് കോര്‍പറേഷന്‍ കൗണ്‍സില്‍ സെക്രട്ടറിയുടെ ജോലി. അതേസമയം, കോര്‍പറേഷന്‍ തീര മേഖലയില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നാല് പേര്‍ക്ക് പുതിയാപ്പയിലും പതിനാല് പേര്‍ക്ക് വെള്ളയിലുമാണ് രോഗം സ്ഥിരീകരിച്ചത്. കൊടുവള്ളിയിലും ഇന്ന് 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Related Articles

Back to top button