IndiaKeralaLatestThiruvananthapuram

സുശാന്തി​ന്റെ മരണം അന്വേഷിക്കുന്നത്​ മല്യയുടെ തട്ടിപ്പിൽ അന്വഷണം നടത്തിയ സി.ബി.ഐ സംഘം

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ന്യൂഡൽഹി: ബോളിവുഡ്​ നടൻ സുശാന്ത്​ സിങ്​ രജ്​പുത്തി​ന്റെ മരണം സി.ബി.ഐ സംഘം ഉടൻ അന്വേഷണം ഏറ്റെടുക്കും. കേന്ദ്രസർക്കാറി​ന്റെ നിർദേശപ്രകാരം കേസ്​ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സുശാന്തി​ന്റെ മരണത്തിൽ ആത്​മഹത്യപ്രേരണ കേസ്​ രജിസ്​റ്റർ ചെയ്​ത ബിഹാർ പൊലീസുമായി കൂടി​യാലോചിച്ചാവും തുടർ നടപടികൾ സ്വീകരിക്കുക. സുശാന്തി​ന്റെ കാമുകി റിയ ചക്രവർത്തിക്കെതിരെ ബിഹാർ പൊലീസ്​ ആത്മഹത്യ പ്രേരണകേസ്​ ചുമത്തിയിരുന്നു. വിജയ്​ മല്യയുടെ ബാങ്ക്​ തട്ടിപ്പും അഗസ്​റ്റവെസ്​റ്റ്​ലാൻഡ്​ ഇടപാടും അന്വേഷിച്ച സി.ബി.ഐ സംഘം തന്നെയാണ്​ സുശാന്തി​ന്റെ മരണത്തിലും അന്വേഷണം നടത്തുക.

Related Articles

Check Also
Close
Back to top button