IndiaLatest

2020 ജൂലൈയിൽ ഫാക്ടിന് വളം ഉല്പാദനത്തിൽ 24016 മെട്രിക് ടണ്ണിന്റെ റെക്കോർഡ് വർധന

“Manju”

കേന്ദ്ര രാസവള മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (FACT) ഈ വർഷം ഉൽപാദനത്തിലും വിൽപ്പനയിലും പുതിയ ഉയരങ്ങൾ താണ്ടി. അമോണിയം സൾഫേറ്റിന്റെ ഏറ്റവും ഉയർന്ന പ്രതിമാസ ഉൽപാദന നിരക്ക് 2020 ജൂലൈയിൽ(24, 016 MT) നേടിയതായി കമ്പനി അറിയിച്ചു. ഈ വർഷം ജനുവരിയിലെ 23,811 മെട്രിക് ടൺ എന്ന റെക്കോർഡാണ് ഭേദി ക്കപ്പെട്ടത്.

ദക്ഷിണേന്ത്യൻ വിപണികളെ ലക്ഷ്യംവെച്ച് ഫാക്ടംഫോസ്(NP 20:20:0:13),അമോണിയം സൾഫേറ്റ് എന്നീ രണ്ടു വളങ്ങളാണ് ഫാക്ട് ഉത്പാദിപ്പിക്കുന്നത്. കോവിഡ് കാലത്ത് പ്രവർത്തന സമയം, അസംസ്കൃത വസ്തുക്കളുടെ സംഭരണം, ചരക്കുനീക്കം, ഉൽപ്പന്ന വിതരണം എന്നിവയിൽ ഉചിതമായ മാറ്റങ്ങൾ വരുത്തിയാണ് കമ്പനിക്ക് മികച്ച ഉത്പാദനം നേടാനായത്.

Related Articles

Back to top button