IndiaInternationalLatest

ബെയ്‌റൂത്ത് സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് സഹായവുമായി സൗദി അറേബ്യ

“Manju”

സിന്ധുമോള്‍ ആര്‍

ജിദ്ദ: ബെയ്​റൂത്ത്​ സ്​ഫോടനത്തില്‍​ ദുരിതത്തിലായവര്‍ക്ക്​ ജീവകാരുണ്യ സഹായങ്ങള്‍ എത്തിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്​ നിര്‍ദേശം നല്‍കി. ബെയ്​റൂത്ത്​ തുറമുഖത്ത്​ നൂറിലധികമാളുകള്‍ മരിക്കാനും നിരവധി​ പേര്‍ക്ക്​ ​പരിക്കേല്‍ക്കാനും ഇടയാക്കിയ വന്‍സ്​ഫോടനം ചൊവ്വാഴ്​ചയാണുണ്ടായത്​. സംഭവം നടന്നയുടനെ സ്​ഫോടനത്തില്‍ ഇരകളായവര്‍ക്ക്​ സൗദി അറേബ്യ പുര്‍ണ പിന്തുണയും ​ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെയാണ്​ മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ സല്‍മാന്‍ രാജാവ്​ ഉത്തരിട്ടത്​.
നിര്‍ദേശം ലഭിച്ചയുടന്‍ സഹായങ്ങള്‍ നല്‍കാന്‍ നടപടി സ്വീകരിച്ചതായി സൗദി വിദേശ കാര്യാലയം വ്യക്തമാക്കി. കിങ്​ സല്‍മാന്‍ റിലീഫ്​ സെന്‍റര്‍ (കെ.എസ്​. റിലീഫ്​) വഴിയാണ്​ അടിയന്തിര സഹായമെത്തിക്കുന്നത്​. റിലീഫ്​ സെന്‍റര്‍ വഴി ലെബനാന്‍ ജനതയെ​ സഹായിക്കാന്‍ നിര്‍ദേശം നല്‍കിയ സല്‍മാന്‍ രാജാവിന്​ സെന്‍റര്‍ ജനറല്‍ സൂപ്പര്‍വൈസര്‍ ഡോ. അബ്​ദുല്ല ബിന്‍ അബ്​ദുല്‍ അസീസ്​ അല്‍റബീഅ നന്ദിയും അനുമോദനവും അറിയിച്ചു.

സൗദി ഭരണകൂടം നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണിത്​. ദുരന്തങ്ങളും പ്രതിസന്ധികളും ഉണ്ടാകുന്ന രാജ്യങ്ങള്‍ക്കൊപ്പം സൗദി അറേബ്യ എപ്പോഴും സഹായ ഹസ്​തങ്ങളുമായി നിലകൊണ്ടിട്ടുണ്ട്​. സ്ഫോടനത്തില്‍ മരിച്ചവര്‍ക്ക്​ ദൈവകാരുണ്യമുണ്ടാകുകയും പരിക്കേറ്റവര്‍​ വേഗം സു​ഖംപ്രാപിക്കുകയും ചെയ്യ​​ട്ടെ​യെന്നും ഡോ. അബ്​ദുല്ല അല്‍റബീഅ പ്രാര്‍ഥിച്ചു.

ലോകത്തെവിടെയും ദുരിതമനുഭവിക്കുന്നവര്‍ക്ക്​ സഹായം നല്‍കുന്ന രാജ്യങ്ങളില്‍ സൗദി അറേബ്യ എപ്പോഴും മുന്‍പന്തിയിലാണെന്ന്​ ഒ.​ഐ.സി സെക്രട്ടറി ജനറല്‍ ഡോ. യൂസഫ്​ ബിന്‍ അഹ്​മദ്​ അല്‍ഉതൈമീന്‍ പറഞ്ഞു.
ലബനാന്‍ മെഡിക്കല്‍ സംഘവുമായി സഹകരിച്ചാണ്​ കെ.എസ്​. റിലീഫ്​ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും സഹായങ്ങള്‍ എത്തിക്കുന്നതും. സെന്ററിന്റെ കീഴിലുള്ള മെഡിക്കല്‍ സൊസൈറ്റികള്‍ അടിയന്തിര ചികിത്സ, ആംബുലന്‍സ്​ സൗകര്യങ്ങളുമായി സേവന രംഗത്തുണ്ട്​. കേന്ദ്രത്തി​ന്റെ സുബുലു സലാം സൊസൈറ്റിക്ക്​ കീഴിലുള്ള ആംബുലന്‍സ്​ ടീമുകള്‍, അര്‍സാല്‍ പട്ടണത്തിലെ മര്‍കസ്​ അമലിലെ വിദഗ്​ധ സംഘം എന്നിവ സ്​ഫോടനം നടന്ന ഉടനെ അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ബെയ്റുത്തിലെത്തിയിട്ടുണ്ട്​.

Related Articles

Back to top button