KeralaLatestThiruvananthapuram

സെക്രട്ടറിയേറ്റിലെ സി സി ടി വി ദൃശ്യങ്ങള്‍ നല്‍കാന്‍ സമയം വേണമെന്ന് സര്‍ക്കാര്‍

“Manju”

സിന്ധുമോള്‍ ആര്‍

സ്വര്‍ണ്ണ കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട് കേരളാ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎയ്ക്ക് കൈമാറാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന പൊതുഭരണവകുപ്പ്. ഏജന്‍സി ആവശ്യപ്പട്ടെ പ്രകാരം 2019 ജൂലൈ മുതല്‍ ഇങ്ങോട്ടുള്ള സെക്രട്ടേറിയറ്റിലെ എല്ലാ സിസിടിവി ദൃശ്യങ്ങളും നല്‍കണമെങ്കില്‍ 400 ടിബി ശേഷിയുള്ള ഹാര്‍ഡ് ഡിസ്ക് ആവശ്യമാണ്‌. നിലവില്‍ ഇത് വിദേശത്ത് നിന്ന് എത്തിക്കണമെന്ന് പൊതുഭരണവകുപ്പ് അറിയിച്ചു.

എന്നാല്‍ ദൃശ്യങ്ങള്‍ കൈമാറുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ എന്‍ഐഎയ്ക്ക് സെക്രട്ടേറിയറ്റില്‍ നേരിട്ട് എത്തി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും പൊതുഭരണവകുപ്പ് വ്യക്തമാക്കുന്നു. സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് ഇതുവരെ പിടിയിലാകാത്ത ചിലര്‍ സെക്രട്ടേറിയറ്റ് പരിസരത്ത് കഴി‍ഞ്ഞ ഒരു വ‍ര്‍ഷത്തിനുളളില്‍ പല തവണ എത്തിയെന്നാണ് എന്‍ഐഎയുടെ കണക്ക് കൂട്ടുന്നത്. സംസ്ഥാന പൊതുഭരണവകുപ്പിന് കീഴിലുള്ള ഹൗസ് കീപ്പിംഗ് വിഭാഗമാണ് ദൃശ്യങ്ങള്‍ ശേഖരിക്കുകയും സൂക്ഷിക്കുകായും ചെയ്യുന്നത്.

Related Articles

Back to top button