KeralaLatest

കലാഭവന്‍ സോബിയുടെ മൊഴി ഇന്നെടുക്കും

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബിയുടെ മൊഴി സി.ബി.ഐ ഇന്ന് എടുക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് തിരുവനന്തപുരം സിബിഐ ഓഫീസിലെത്തിയാണ് സോബി മൊഴി നല്‍കുക. ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് സംശയകരമായി ചിലരെ കണ്ടിരുന്നുവെന്ന് നേരത്തെ സോബി മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. കേസ് ഏറ്റെടുത്ത സിബിഐ സംഘം കഴിഞ്ഞ ദിവസം ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും അച്ഛന്‍ ഉണ്ണിയുടേയും മൊഴിയെടുത്തിരുന്നു.

തിരുനെല്‍വേലിയിലേക്ക് പോകുന്ന വേളയില്‍ മംഗലപുരത്തിനടുത്തുള്ള പമ്പില്‍ സോബി വിശ്രമിച്ചിരുന്നു. പുലര്‍ച്ചെ 3.30ക്ക് സ്കോര്‍പ്പിയോ കാറുകളില്‍ ചിലര്‍ അവിടെ എത്തി. ദുരൂഹത തോന്നിയതിനാല്‍ വാഹനമെടുത്തു പോകുമ്പോഴാണ് പള്ളിപ്പുറത്ത് ബാലഭാസ്ക്കറുടെ കാര്‍ ഇടിച്ചത് കാണുന്നത്. ആ സമയം ഒരാള്‍ അവിടെ നിന്ന് ഓടിപ്പോവുകയും മറ്റൊരാള്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോകുന്നതും കണ്ടു എന്നതായിരുന്നു സോബിയുടെ വെളിപ്പെടുത്തല്‍.

Related Articles

Back to top button