KeralaLatest

വിട്ടുപോയ കോവിഡ്​ മരണങ്ങളെല്ലാം മൂന്ന്​ ദിവസത്തിനകം ഉള്‍പ്പെടുത്തും -ആരോഗ്യമന്ത്രി

“Manju”

പത്തനംതിട്ട: വിട്ടുപോയ കോവിഡ്​ മരണങ്ങളെല്ലാം മൂന്ന്​ ദിവസത്തിനുള്ളില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന്​ മന്ത്രി വീണാ ജോര്‍ജ്​. എല്ലാ മരണങ്ങളും 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട്​ ചെയ്യാനുള്ള നടപടികളാണ്​ കഴിഞ്ഞ 16 മുതല്‍ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.മുമ്പ് പട്ടികയില്‍ ഉള്‍പ്പെടാതെ പോയത്​ മനഃപൂര്‍വമ​ല്ല. അവ്യക്​തത കൊണ്ട്​ മാറ്റിവെക്കപ്പെട്ടതാകാം. യഥാസമയം ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാതെ വന്നതടക്കമുള്ള പ്രശ്​നങ്ങള്‍കൊണ്ടുമാകാം. ഇക്കാര്യത്തില്‍​ സര്‍ക്കാറിന്​ മറച്ചുവെക്കാനൊന്നുമില്ല. സുതാര്യമായ നടപടികളാണ്​ സ്വീകരിച്ചതെന്നും സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങള്‍ക്ക്​ സഹായം ലഭിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും. മുമ്പ്​ വിട്ടുപോയ മരണങ്ങളുണ്ടെങ്കില്‍ പരാതിപ്പെടാം. പരിശോധിച്ച്‌​ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കാതെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Related Articles

Back to top button