IndiaKeralaLatest

ഈദ് ആഘോഷിക്കാനായി കശ്മീരിലെ വീട്ടിലേക്ക് പോയ സൈനികനെ കാണാതായി

“Manju”

സിന്ധുമോള്‍ ആര്‍

കശ്മീര്‍: കുടുംബത്തോടൊത്ത് ഈദ് ആഘോഷിക്കാനായി ജമ്മുകശ്മീരിലെ വീട്ടിലേക്ക് പോയ സൈനികനെ കാണാതായിട്ട് ഒരാഴ്ചയായെന്ന് ഇന്ത്യന്‍ സേന അറിയിച്ചു. അദ്ദേഹത്തെ കുറിച്ച്‌ ഒരു വിവരവും ഇതുവരെ ലഭ്യമായില്ലെന്നും അധികൃതര്‍ പറഞ്ഞു. കുടുംബത്തോടൊത്ത് ഈദ് ആഘോഷിക്കാനായാണ് റൈഫിള്‍മാന്‍ ഷാക്കിര്‍ മന്‍സൂര്‍ ജമ്മുകശ്മീരിലേക്ക് പോയത്.

ഈ മാസം രണ്ട് മുതലാണ് ഷാക്കിറിനെ കാണാതായത്. 16-2ാം ബറ്റാലിയന്‍ ഫോഴ്‌സിലെ സൈനികനാണ് ഷാക്കിര്‍. ഷോപ്പിയാനില്‍ അദ്ദേഹത്തെ കണ്ടെത്തുന്നതിനായി സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ കണ്ടെത്തുന്നതിനായുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് തിരച്ചിലെന്നും സുരക്ഷാ സേന അറിയിച്ചു. സൈനികരും പോലീസും സംയുക്തമായി ചേര്‍ന്നാണ് തിരച്ചില്‍ ആരംഭിച്ചത്. ഷാക്കിറിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയതായി സംശയിക്കുന്നതായും സൈന്യം പറഞ്ഞു.

അദ്ദേഹത്തിന്റെ കാര്‍ കുല്‍ഗാമിനടുത്ത് തീ കത്തിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയെന്ന നിഗമനത്തിലെത്തിയതെന്നും സൈന്യം കൂട്ടിചേര്‍ത്തു. തെക്കന്‍ കശ്മീരിലെ റംബമ പ്രദേശത്താണ് കാര്‍ കണ്ടെത്തിയത്. കശ്മീരിലെ കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തുന്ന സൈനികരെ തീവ്രവാദികള്‍ ലക്ഷ്യമിടുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ഇത്തരം നിരവധി സംഭവങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. 2017ല്‍ ഷോപ്പിയാനിലുള്ള കുടുംബത്തിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ലഫ്റ്റനന്റ് ഉദ്യോഗസ്ഥനായ ഉമ്മര്‍ ഫയാസിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയിരുന്നു. അടുത്ത ദിവസം ബുള്ളറ്റ് തറച്ച നിലയില്‍ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു സൈന്യം. 2018ലും പൂഞ്ചിലെ വീട്ടില്‍ പോയ ഔറംഗസേബ് എന്ന സൈനികനെയും തീവ്രവാദികള്‍ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയിരുന്നു.

Related Articles

Back to top button