IndiaKeralaLatestUncategorized

 കരിപ്പൂരിൽ വിമാനാപകടം

“Manju”
കരിപ്പൂർ വിമാനാപകടം

പി.വി.എസ്

മലപ്പുറം: എയർ ഇന്ത്യ എക്സ് പ്രസ്സ് വിമാനം ആണ് അപകടത്തിൽ പെട്ടത് പൈലറ്റും രണ്ട്  യാത്രക്കാരും അപടത്തിൽ മരണമടഞ്ഞതായി റിപ്പോർട്ട് ഉണ്ട്. ലാൻഡിംഗ് ചെയ്ത വിമാനം റൺവേയിലൽ നിന്ന് തെന്നി മാറി ഇടിച്ചു നിൽക്കുകായിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. ഇടിയുടെ ആഘാതത്തിൽ വിമാനം രണ്ടായി പിളർന്നു. ശക്തമായ മഴ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. 184 ഓളം യാത്രക്കാരും 6 ജീവനക്കാരും ഉൾപ്പടെ 191 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ക്യാപ്റ്റൻ ഡി.വി. സാഠെ ആണ് മരിച്ചത്. കോപൈലറ്റ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

https://www.facebook.com/SanthigiriNews/posts/1658543487642772

വന്ദേഭാരത് മിഷൻെറ ഭാഗമായി ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് മഴകാരണം ടേബിൾടോപ്പ് റൺവേയിൽ നിന്നും തെന്നി മാറി താഴേക്ക് വീണത്. ലാൻഡിങ്ങിനിടെയാണ് അപകടം. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. കൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. യാത്രക്കാർ ഉള്ള വിമാനമാണ് റൺവേയിൽ നിന്നും താഴേക്ക് വീണത്. രക്ഷാപ്രവർത്തനം തുടരുന്നു.  വാഹനമുള്ള സമീപവാസികൾ രക്ഷാപ്രവർത്തനത്തിന് വാഹനവുമായി എത്തണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. പ്രദേശവാസികളോട് അപകടം നടന്ന വിമാനത്തിന്റെ സമീപത്തേക്ക് എത്തരുത് എന്നും നിർദ്ദേശം നൽകി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

എയർപോർട്ടിൽ കൺട്രോൾ റൂം തുറന്നു. ഫോൺ :04832719493.

Related Articles

Back to top button