InternationalLatest

ദുബായ് ഭരണാധികാരി നഗരത്തിലൂടെ സൈക്കിള്‍ സവാരി നടത്തി

“Manju”

ശ്രീജ.എസ്

ദുബായ് നഗരത്തിലൂടെ സൈക്കിള്‍ സവാരി നടത്തി യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 20 ഓളം പേര്‍ക്കൊപ്പമാണ് അദേഹം സവാരി നടത്തിയത്. കൊവിഡിനെതിരെയുള്ള പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് അദ്ദേഹം സൈക്കിള്‍ സവാരി നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദുബായ് വാട്ടര്‍ കനാല്‍ അടക്കമുള്ള പ്രദേശങ്ങള്‍ക്ക് അരികിലൂടെ അദ്ദേഹം സൈക്കിളില്‍ സഞ്ചരിക്കുന്ന ചിത്രങ്ങളും വൈകിട്ടുള്ള പ്രാര്‍ത്ഥനയുടെ സമയത്ത് അദ്ദേഹവും പരിവാരങ്ങളും പാതയോരത്തു തന്നെ നമസ്കാരം നടത്തുന്നതിന്റെ ദ്യശ്യങ്ങളും വൈറലാകുന്നുണ്ട്.

ഫെയ്സ് മാസ്കും ഹെല്‍മറ്റടക്കമുള്ള മറ്റു സുരക്ഷാ സംവിധാനങ്ങളോടെയായിരുന്നു സഞ്ചാരം.

Related Articles

Back to top button