KeralaLatest

എല്ലാം മറന്നുവോ നിങ്ങള്‍ ഇന്നീ നിമിഷം മറന്നുവോ ?

“Manju”

എല്ലാം മറന്നുവോ നിങ്ങള്‍
ഇന്നീ നിമിഷം മറന്നുവോ ?

നിങ്ങളീ ഭൂമിയിലിന്നീ ഉരുവത്തിലുണ്ടായിരിക്കുന്നതെന്തെന്നറിഞ്ഞുവോ
മഞ്ഞേറ്റിരുന്നതും മലകേറി വീണതും
മരുഭൂവിലന്ധനായ് നൊന്തുതിരിഞ്ഞതും
അക്കടാക്ഷത്തിന്റെ ശീതളഛായയില്‍
ദൈവദാസന്മാര്‍ പരിരക്ഷ ചെയ്തതും
എല്ലാം മറന്നുവോ നിങ്ങള്‍
ഇന്നീ നിമിഷം മറന്നുവോ
പൂര്‍വ്വജന്മങ്ങളും പൂര്‍വ്വികരാശിയും
ദുഷ്ക്കര്‍മ്മചിന്തയും കര്‍മ്മദോഷങ്ങളും
പൈതൃകദത്തമാമാചാര്യ നിന്ദയും
കാലം പൊറുക്കാത്ത കാര്‍ക്കോട ബുദ്ധിയും
നിന്റെ പാരമ്പരഗോത്രങ്ങളൊക്കെയും
അന്യമായി പോകുന്ന ബീഭത്സദൃശ്യവും
കണ്ടാര്‍ദ്രമാകുന്ന ദര്‍ശന സത്യവും
മാഞ്ഞുപോയോ നിന്റെ ഓര്‍മ്മകളൊക്കെയും
ഒരു ദുരന്തത്തിന്റെ എരിതീയിലെന്നു നീ

തെരുമരച്ചില്ലപോല്‍ നിലയറ്റു വീണതും
ദേഹം വെടിഞ്ഞന്നുദേഹി മറഞ്ഞതും
ഇഹലോക ജീവിതമില്ലെന്നു വന്നതും
പുനര്‍ജീവനേകിയ പുണ്യസമ്പര്‍ക്കവും
വരമായി വന്നൊരാവരവും
മറന്നുവോ എല്ലാം മറന്നുപോയ്
നിങ്ങള്‍‍ ഇന്നീ നിമിഷം മറന്നുപോയ്

Related Articles

Back to top button