IndiaKeralaLatestThiruvananthapuram

പൈലറ്റ് ദീപക് വസന്ത് സാഥെക്ക് ആദരാഞ്ജലിയുമായി സിനിമാ ലോകം

“Manju”

സിന്ധുമോള്‍ ആര്‍

കഴിഞ്ഞ ദിവസം രാത്രിയാണ് നാടിനെ നടുക്കിയ വിമാന അപകടം കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംഭവിച്ചത്. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് കരിപ്പൂ‍ര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം പതിനെട്ട് കവിഞ്ഞു. കുട്ടികളടക്കമുള്ളവരാണ് ഈ അപകടത്തില്‍ മരണമടഞ്ഞു. എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ പൈലറ്റ് ദീപക് വസന്ത് സഥെയുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് അപകടത്തിന്റെ ആഘാതം കുറഞ്ഞതെന്ന് എല്ലാവരും ഒരുപോലെ പറയുന്നു. സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ അദ്ദേഹം മരിച്ചിരുന്നു.

നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും എയര്‍ഫോഴ്സിലും സേവനമനുഷ്ഠിച്ചതിന് ശേഷമാണ് അദ്ദേഹം എയര്‍ ഇന്ത്യയിലെത്തിയത്. ഇന്ത്യന്‍ എയര്‍ഫോഴ്സിലെ മികച്ച പൈലറ്റിനുള്ള അവാര്‍ഡും അദ്ദേഹം കരസ്ഥമാക്കിയിരുന്നു. ദീപക് വസന്ത് സാഥേക്ക് സിനിമാ ലോകം ആദരാഞ്ജലി അ‍‍ര്‍പ്പിച്ചു. നടന്മാരായ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, അസ്കര്‍ അലി, അര്‍ജ്ജുന്‍ അശോകന്‍, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, നടി ഭാവന, രജിഷ വിജയന്‍, സുരഭി ലക്ഷ്മി തുടങ്ങി സിനിമ മേഖലയില്‍ നിന്നും നിരവധിപേര്‍ അദ്ദേഹത്തിന് ആദരവ് അര്‍പ്പിച്ചു.

അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്നിഗോളമായില്ല എന്ന് കുറിച്ചുകൊണ്ടാണ് സുരഭി രംഗത്ത് എത്തിയത്. നിരവധി താരങ്ങള്‍ സംഭവത്തില്‍ അനുശോചനം അറിയിക്കുകയും രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കൃത്യമായ സന്ദേശങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

Related Articles

Back to top button