Uncategorized

സംസ്ഥാനത്ത് കൊവിഡ് ബാധിതരായ രണ്ട് പേര്‍ കൂടി മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

മഞ്ചേരി: സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരായി ചികിത്സയിലായിരുന്ന രണ്ട് പേര്‍കൂടി മരിച്ചു. തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന മാറനല്ലൂര്‍ സ്വദേശി ജമാ ആണ് മരിച്ചത്. ന്യുമോണിയ, പ്രമേഹവും ഉണ്ടായിരുന്ന ഇവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അന്തിമ ഫലം വരാത്തതിനാല്‍ ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേ സമയം പാലക്കാട് ജില്ലയില്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. വിളയൂര്‍ സ്വദേശി പാത്തുമ്മ 76) ആണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.

Related Articles

Back to top button