KeralaLatestThiruvananthapuram

യുഎഇ യില്‍ ഇനിമുതല്‍ തൊഴിലാളിയുടെ ഇഷ്ടത്തിനനുസരിച്ച്‌ ജോലിസമയം തിരഞ്ഞെടുക്കാം.

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ദുബായ്: സര്‍ക്കാര്‍ ജീവനക്കാരുടെ സന്തോഷവും, ഉല്പ്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് ജോലി സമയം ഇഷ്ടപ്പെട്ട രീതിയില്‍ തിരഞ്ഞെടുക്കാമെന്ന് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

ഇതില്‍പ്രകാരം സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് കാലത്ത് 6.30 മുതല്‍ 8.30 വരെ ഏതു സമയത്തും ജോലിയില്‍ പ്രവേശിക്കാം. ഒരു ദിവസം എത്ര മണിക്കൂറാണോ ജോലി ചെയ്യേണ്ടത് അത്രയും മണിക്കൂറുകള്‍ സൗകര്യപ്രദമായി മേലധികാരികളുമായി ആലോചിച്ച്‌ ചെയ്തുതീര്‍നുള്ള സ്വാതന്ത്ര്യമാണ് ഇതിലൂടെ ജീവനക്കാര്‍ ലഭിക്കുന്നത്. എന്നാല്‍എല്ലാ ജീവനക്കാര്‍ ഇത് ബാധകമായിരിക്കുകയില്ല.

പൊതു ജനങ്ങളുമായി നേരിട്ട് ഇടപെടുന്നവര്‍, ഷിഫ്റ്റ് ജോലിയുടെ ഭാഗമായി സമയത്തില്‍ ക്രമീകരണം സാധ്യമാകാത്തവര്‍ എന്നിവര്‍ക്കെല്ലാം ഈ നിയമത്തിന്റെ ആനുകൂല്യം അനുഭവിക്കുന്നതില്‍ പരിമിതിയുണ്ട്. ജനങ്ങളുടെ ആരോഗ്യം, സുരക്ഷ, സന്തോഷം എന്നിവ മുന്‍ നിര്‍‍യാണ് ഇത്തരത്തിലൊരു തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. വാഹനങ്ങളുടെ തിരക്ക് കുറയ്ക്കുക, തൊഴില്‍ ക്ഷമത ഉറപ്പുവരുത്തുക, തൊഴിലാളികള്‍ക്ക് അവരുടെ താല്പര്യമുള്ള വിഷയങ്ങളില്‍ വ്യാപരിയ്ക്കുന്നതിന് കൂടുതല്‍ സമയം കണ്ടെത്തുക എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഈ പുതിയ നിയമം സഹായകരമാകുമെന്ന് ഡി ജി എച്ച്‌ ആര്‍ ഡയറക്ടര്‍ ജനറല്‍അബ്ദുല്ല അലി ബിന് സായിദ് അല്‍ ഫലാസി അറിയിച്ചു.

Related Articles

Back to top button