IndiaKeralaLatest

രണ്ടുമാസം പ്രായമായ കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി; കുഞ്ഞിന്​ ദാരുണാന്ത്യം

“Manju”

സിന്ധുമോള്‍ ആര്‍

പാണ്ടിക്കാട്​: രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി. അമ്മയെ രക്ഷിക്കാനായങ്കിലും കുഞ്ഞ് മരിച്ചു. പാണ്ടിക്കാട് എറിയാട്ടില്‍ തൊടീരി ശിവ​ന്റെ മകള്‍ ആതിരയാണ് കുഞ്ഞുമൊത്ത് ആത്മഹത്യക്ക്​ ശ്രമിച്ചത്. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം.

തറവാട്ട് വീട്ടിലെ കിണറില്‍ ചാടിയ ശബ്​ദം കേട്ടതിനെ തുടര്‍ന്ന് വീട്ടുകരും സമീപവാസികളും ചേര്‍ന്ന് ആതിരയെ രക്ഷപ്പെടുത്തി. എന്നാല്‍, കുട്ടി അപ്പോഴേക്കും വെള്ളത്തിനടിയില്‍ എത്തിയിരുന്നു. തുടര്‍ന്ന്, മഞ്ചരിയില്‍ നിന്നെത്തിയ അഗ്​നിശമന സേന യൂനിറ്റ്​, പാണ്ടിക്കാട് പൊലീസ്​, ട്രോമാകെയര്‍​ പൊലീസ് വളന്‍റിയര്‍മാരുടെയും സഹായത്തോടെയാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. ആതിരക്ക്​ മാനസിക വിഭ്രാന്തിയുള്ളതായി നാട്ടുകാര്‍ പറഞ്ഞു. കാളികാവ്​ സ്വദേശി പ്രകാശി​ന്റെ ഭാര്യയാണ്​ ആതിര. എറിയാടുള്ള സ്വന്തം വീട്ടിലാണ്​ ആതിര താമസിക്കുന്നത്​.

Related Articles

Back to top button