InternationalKeralaLatest

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ ലാന്‍ഡിങ്ങിന് നിയന്ത്രണം

“Manju”

സിന്ധുമോള്‍ ആര്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ ലാന്‍ഡിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെ ജിദ്ദയില്‍ നിന്നും കരിപ്പൂരിലേക്ക് സര്‍വ്വീസ് നടത്തേണ്ട സൗദി എയര്‍ലൈന്‍സ് വിമാനം നെടുമ്ബാശേരി വിമാനത്താവളത്തിലേക്ക് പുനഃക്രമീകരിച്ചിരിക്കുകയാണ്. എയര്‍ ഇന്ത്യാ ജംബോ സര്‍വ്വീസും താല്‍ക്കാലികമായി പിന്‍വലിച്ചിരിക്കുകയാണ്.

എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഐഎക്‌സ് 344 വിമാനം അപകടത്തില്‍പെട്ടതിനെ തുടര്‍ന്നാണ് ഡിജിസിഎയുടെ പുതിയ തീരുമാനം. സൗദി എയര്‍ലൈന്‍സിന് സര്‍വ്വീസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ഡിജിസിഎ വാക്കാല്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

വെള്ളിയാഴ്ച്ച രാത്രി 7-50 ഓടെയാണ് 190 യാത്രക്കാരുമായി പുറപ്പെട്ട എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനം അപകടത്തില്‍പ്പെടുന്നത്. വിമാനം തകരുന്നതിന് മുമ്ബ് തന്നെ റണ്‍വേയുടെ തുടക്കത്തില്‍ 1000 മീറ്റര്‍ അകലെയുള്ള ടാക്‌സിവേയില്‍ സ്പര്‍ശിച്ച ശേഷമാണ് രണ്ട് ഭാഗമായി പിളരുന്നതെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നല്‍കുന്ന വിവരം.

എയര്‍പോര്‍ട്ട് അതോറിറ്റിയ്ക്ക് കീഴിലുള്ള ടേബിള്‍ ടോപ്പ് റണ്‍വേയുള്ള വിമാനത്താവളങ്ങളില്‍ ഒന്നാണ് കരിപ്പൂര്‍ വിമാനത്താവളം. സാധാരണ ഗതിയില്‍ കുന്നിന്‍മുകളിലോ ഉയര്‍ന്ന പ്രദേശങ്ങളിലോ ആണ് ടേബിള്‍ ടോപ്പ് റണ്‍വേകള്‍ നിര്‍മിക്കുന്നത്. ആദ്യം വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചത് 28ാമത്തെ റണ്‍വേയിലായിരുന്നു. എന്നാല്‍ പൈലറ്റിന് റണ്‍വേ കണാതിരുന്നതിനെ തുടര്‍ന്നാണ് റണ്‍വേ 10ല്‍ ലാന്‍ഡ് ചെയ്യാന്‍ അനുമതി തേടുകയായിരുന്നു.

Related Articles

Back to top button