InternationalLatestSports

ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 266 പോയിന്‍റുമായി ഇംഗ്ലണ്ട്

“Manju”

ശ്രീജ.എസ്

പാകിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരം വിജയിച്ചതോടെ ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ട് കുതിപ്പ് തുടരുന്നു. മൂന്ന് വിക്കറ്റിനാണ് അവര്‍ വിജയിച്ചത്. പോയിന്റ് പട്ടികയില്‍ ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്താണ് . നിലവില്‍ അവര്‍ക്ക് 266 പോയിന്റ് ആണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയുമായി മുപ്പത് പോയിന്റ് വ്യത്യാസമാണ് ഉള്ളത്. അടുത്ത രണ്ട് മത്സരങ്ങള്‍ കൂടി ജയിക്കാന്‍ കഴിഞ്ഞാല്‍ അവര്‍ക്ക് മികച്ച നേട്ടം ഉണ്ടാക്കാന്‍ സാധിക്കും. വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര 2-1ന് ജയിച്ചതോടെയാണ് അവര്‍ മൂന്നാം സ്ഥാനത്ത് എത്തിയത്. തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്ലണ്ട് ഈ സീരിസില്‍ നടത്തിയത്.

നിലവില്‍ ഇന്ത്യയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാമതാണുള്ളത്. ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും. 9 ടെസ്റ്റുകളില്‍ നിന്ന് 360 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. 10 മത്സരങ്ങളില്‍ നിന്ന് 296 പോയിന്റോടെയാണ് ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്ത്. 13 കളികളില്‍ നിന്ന് 266 പോയിന്റാണ് ഇംഗ്ലണ്ടിന് ഉള്ളത്.

Related Articles

Back to top button