IndiaKeralaLatestThiruvananthapuram

വാഷിങ് മെഷീനില്‍ പെരുമ്പാമ്പ്; യുവതി കരുതിയത് പാമ്പിന്റെ ഡിസൈനിലുള്ള വസ്ത്രമെന്ന്

“Manju”

സിന്ധുമോള്‍ ആര്‍

ഇക്കാലത്തെ ഫാഷന്‍ ട്രെന്‍ഡുകളിലൊന്നാണ് മൃഗങ്ങളുടെയോ ജീവജാലങ്ങളുടെയോ ഡിസൈനിലുള്ള വസ്ത്രങ്ങളും വാലറ്റുകളുമൊക്കെ. ഇതില്‍ ഏറ്റവും ആകര്‍ഷകമായതാണ് പാമ്പിന്റെ ഡിസൈനുള്ള വസ്ത്രങ്ങള്‍. സ്കാര്‍ഫുകളും മറ്റും ഈ ഡിസൈനുകളില്‍ വരുന്നുണ്ട്. എന്നാല്‍ ഈ ഡിസൈന്‍ പൊല്ലാപ്പായി മാറിയത് അമേരിക്കയിലെ ഫ്ലോറിഡയിലുള്ള ഒരു യുവതിക്കാണ്. വാഷിങ് മെഷീന്‍ തുറന്നപ്പോള്‍ പാമ്പിന്റെ ഡിസൈനുള്ള വസ്ത്രമാണെന്ന് കരുതിയ യുവതിക്ക് തെറ്റ്. അതു ശരിക്കുമൊരു പാമ്പായിരുന്നു. അതും ഒരു ഉഗ്രന്‍ പെരുമ്പാമ്പ്.

ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചില്‍ താമസിക്കുന്ന എമിലി വിസ്നിക് എന്ന യുവതിയാണ് വാഷിങ് മെഷീനില്‍ പെരുമ്പാമ്പിനെ കണ്ട് തെറ്റിദ്ധരിച്ചത്. ഒറ്റനോട്ടത്തില്‍ പാമ്പിന്റെ ഡിസൈനുള്ള വസ്ത്രമാണെന്ന് കരുതിയ യുവതി, അത് എടുത്തു മാറ്റാന്‍ ശ്രമിക്കുമ്പോഴാണ് അനങ്ങുന്നത് ശ്രദ്ധിച്ചത്. അപ്പോഴാണ് അത് ജീവനുള്ള ഒരു പെരുമ്പാമ്പാണെന്ന് എമിലി തിരിച്ചറിഞ്ഞത്. താന്‍ തുണി അലക്കുന്ന മുറിയില്‍ സൂക്ഷിച്ചിരുന്ന വാഷിങ് മെഷീനില്‍ എങ്ങനെ പാമ്പ് കയറിയെന്ന് എത്ര ആലോചിച്ചിട്ടും എമിലിക്ക് മനസിലായില്ല. എതായാലും അപ്പാര്‍ട്ട്മെന്റിലെ ജീവനക്കാരെ വിളിച്ചുവരുത്തി പാമ്പിന് അവിടെനിന്ന് നീക്കം ചെയ്യുകയായിരുന്നു.

കഴിഞ്ഞ കുറച്ചുകാലായി ഫ്ലോറിഡയില്‍ വന്‍തോതില്‍ പെരുമ്പാമ്പുകളെ കണ്ടുവരുന്നുണ്ട്. ഏഷ്യന്‍ വംശജരായ ബെര്‍മിസ് പെരുമ്പാമ്പുകള്‍ വന്‍തോതില്‍ പെറ്റുപെരുകിയത് വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ കാലങ്ങളിലായി അയ്യായിരത്തോളം ബെര്‍മിസ് പെരുമ്പാമ്പുകളെ ഫ്ലോറിഡയിലെ എവര്‍ഗ്ലേഡില്‍നിന്ന് പിടികൂടിയിരുന്നു. ബര്‍മീസ് പാമ്പുകളുടെ എണ്ണം കൂടുന്നത് ഫ്ലോറിഡയിലെ ആവാസ വ്യവസ്ഥയെ സാരമായി ബാധിച്ചിരുന്നു. ഇവിടുത്തെ പല ജീവജാലങ്ങളെയും ഇവ ആഹാരമാക്കാന്‍ തുടങ്ങിയതോടെയാണ് ആവാസ വ്യവസ്ഥ തകരാറിലായത്.

Related Articles

Back to top button