AlappuzhaKeralaLatest

കെ.എസ്.എഫ്.ഇ കണ്ടിയൂർ ശാഖയിൽ കവർച്ചാശ്രമം-ഒരാള്‍ പിടിയില്‍

“Manju”

എസ് സേതുനാഥ്

മാവേലിക്കര: കെ.എസ്.എഫ്.ഇ കണ്ടിയൂര്‍ ശാഖയില്‍ കവർച്ചാശ്രമം നടത്തിയ പ്രതി പിടിയില്‍. ചെട്ടികുളങ്ങര ഈരേഴ വടക്ക് ഓമനകുട്ടന്‍ (52) ആണ് പിടിയിലായത്. കണ്ടിയൂര്‍ ക്ഷേത്രത്തിന് തെക്ക് ഭാഗത്തുള്ള കെ.എസ്.എഫ്.ഇ ശാഖയില്ലാണ് പുലർച്ചെ 1.45 ഓടെ കവർച്ചാശ്രമം ഉണ്ടായത്. ഷട്ടറും ഗ്രിലും തകര്‍ത്ത് അകത്തുകയറി ലോക്കര്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാവ് പൊലീസിന്റെ പിടിയിലായത്.

കെ.എസ്എഫ്.ഇ പ്രവര്‍ത്തിക്കുന്ന കെട്ടടത്തിന്റെ ഷട്ടർ തുറക്കുന്ന ശബ്ദം കേട്ട സമീപവാസിയായ യുവാവ് ഉടമയേയും പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തുമ്പോൾ ഓമനക്കുട്ടൻ ലോക്കര്‍ തുറക്കുവാനുള്ള ശ്രമം നടത്തുകയായിരുന്നു. ഷട്ടറിന്റെ രണ്ടു താഴുകളും ഗ്രില്ലിന്റെ താഴും ഫാബ്രിക്കേഷന്റെ പൂട്ടും തകര്‍ത്തിട്ടുണ്ട്. ജൂനിയര്‍ എസ്.ഐ ജിനു.ജെ.യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button