KeralaLatest

 മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള സൈബര്‍ അതിക്രമങ്ങള്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, പോലിസ് സൈബര്‍ ഡോം എന്നിവ അന്വേഷിക്കും

“Manju”

 മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള സൈബര്‍ അതിക്രമങ്ങള്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, പോലിസ് സൈബര്‍ ഡോം എന്നിവ അന്വേഷിക്കും. ഇതു സംബന്ധിച്ച്‌ സംസ്ഥാന പോലിസ് മേധാവി ലോക് നാഥ് ബെഹ്റ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ പരാതിയിലാണ് തീരുമാനം. സാമൂഹിക മാധ്യമങ്ങളിലൂടെ മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പത്ര പ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഏഷ്യാനെറ്റ്‌ ന്യൂസ് റീജിയണല്‍ എഡിറ്റര്‍ ആര്‍ അജയഘോഷിനും ബ്യൂറോ ചീഫ് കെ ജി കമലേഷിനും ജയ്‌ഹിന്ദ്‌ ടി വി യിലെ പ്രമീള ഗോവിന്ദിനും എതിരെയാണ് ആക്രമണം. നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരത്തില്‍ പ്രചരണം നടക്കുന്നു. സ്വതന്ത്രമാധ്യമ പ്രവര്‍ത്തനത്തിനെതിരായ കയ്യേറ്റമാണിത്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് യൂനിയന്‍ ജില്ല കമ്മിറ്റി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്.

Related Articles

Back to top button